Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പാകിസ്താനുള്ള ചൈനീസ് സൈനിക പിന്തുണ ഇന്ത്യയ്ക്ക് കടുത്ത സുരക്ഷാ വെല്ലുവിളി: യു.എസ് കമ്മീഷന്‍ റിപ്പോര്‍ട്ട്

പാകിസ്താനുള്ള ചൈനീസ് സൈനിക പിന്തുണ ഇന്ത്യയ്ക്ക് കടുത്ത സുരക്ഷാ വെല്ലുവിളി: യു.എസ് കമ്മീഷന്‍ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: പാകിസ്താന് ചൈന നല്‍കിവരുന്ന സൈനിക സഹായം ഇന്ത്യയുടെ സുരക്ഷാ ആശങ്കകള്‍ വര്‍ധിപ്പിക്കുന്നതായി യു.എസ്‌ചൈന സാമ്പത്തിക, സുരക്ഷാ അവലോകന കമ്മീഷന്റെ റിപ്പോര്‍ട്ട്. ഇന്ത്യയെ സമ്മര്‍ദത്തിലാക്കുക എന്ന ലക്ഷ്യത്തോടെ സൈനിക, സാമ്പത്തിക, സമുദ്രസുരക്ഷാ മേഖലകളില്‍ ചൈന തന്ത്രപരമായ നീക്കങ്ങള്‍ നടത്തുന്നതായാണ് റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍.

2025-ലെ ഇന്ത്യ-പാക് സംഘര്‍ഷത്തെ ചൈനയുടെ ഈ തന്ത്രത്തിന്റെ വ്യക്തമായ ഉദാഹരണമായാണ് കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നത്. യുദ്ധമുഖത്ത് നേരിട്ട് ഇടപെടാതെ തന്നെ, പ്രതിസന്ധി ഘട്ടങ്ങളില്‍ പാകിസ്താന് നിര്‍ണായക സൈനിക പിന്തുണയും കരുത്തും നല്‍കാന്‍ ബെയ്ജിംഗിന് സാധിക്കുമെന്നും റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു.

ചൈന-പാക് സൈനിക സഖ്യം കൂടുതല്‍ ശക്തമാകുന്നത് ഇന്ത്യയ്ക്ക് ഒരേസമയം രണ്ട് അതിര്‍ത്തികളില്‍ യുദ്ധം നേരിടേണ്ടി വരുന്ന 'ഇരട്ടയുദ്ധ' സാധ്യതയെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിപ്പിക്കുന്നുണ്ട്. ഇതിനുപുറമെ, ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ ചൈനീസ് നാവികസേനയുടെയും നിരീക്ഷണ കപ്പലുകളുടെയും സാന്നിധ്യം വര്‍ധിക്കുന്നത്, മേഖലയിലെ ഇന്ത്യയുടെ പരമ്പരാഗത തന്ത്രപ്രധാന മേധാവിത്വത്തിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നതെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. അതേസമയം, യു.എസ് കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ഈ പരാമര്‍ശങ്ങളോട് ഇന്ത്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Related articles

See all
Popular News

ഗുര്‍പത്വന്ത് സിംഗ് പന്നുവിനെ വധിക്കാന്‍ ശ്രമിച്ച കേസ്: നിഖില്‍ ഗുപ്തയ്ക്ക് 19 വര്‍ഷം തടവു...

Popular News

ഇന്ത്യക്കാര്‍ക്ക് ആശ്വാസം; യുകെ കുടിയേറ്റ നിയമത്തില്‍ ഇളവ്

Popular News

ഒമാന്‍ തീരത്ത് കാര്‍ഗോ കപ്പലിന് നേരെ വ്യോമാക്രമണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു

Popular News

എഐയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ മൈക്രോസോഫ്റ്റ്; 25% ജീവനക്കാരെ പിരിച്ചുവിടാന്‍ നീക്കം

Save your stories

Sign in