Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഇന്ത്യക്കാര്‍ക്ക് ആശ്വാസം; യുകെ കുടിയേറ്റ നിയമത്തില്‍ ഇളവ്

ഇന്ത്യക്കാര്‍ക്ക് ആശ്വാസം; യുകെ കുടിയേറ്റ നിയമത്തില്‍ ഇളവ്

യുകെയിലെ കുടിയേറ്റ നിയമങ്ങളില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ആശ്വാസകരമായ സുപ്രധാന മാറ്റങ്ങള്‍ പ്രഖ്യാപിച്ചു. കെയര്‍ വര്‍ക്കര്‍മാര്‍ക്ക് സ്ഥിരതാമസത്തിനുള്ള (ഇന്‍ഡെഫിനിറ്റ് ലീവ് ടു റിമെയിന്‍ - ILR) കാത്തിരിപ്പ് കാലാവധി വെട്ടിച്ചുരുക്കിയതായി യുകെ ആഭ്യന്തര സെക്രട്ടറി ഷബാന മഹ്‌മൂദ് അറിയിച്ചു.

2025 മെയ് മാസത്തിന് മുമ്പ് യുകെയില്‍ എത്തിയവരും, വര്‍ഷത്തില്‍ കുറഞ്ഞത് 25,000 പൗണ്ട് വരുമാനമുള്ളവരുമായ സോഷ്യല്‍ കെയര്‍ വര്‍ക്കര്‍മാര്‍ക്ക് ഇനി അഞ്ച് വര്‍ഷത്തിന് ശേഷം ഐഎല്‍ആര്‍-ന് അര്‍ഹതയുണ്ടായിരിക്കും.15 വര്‍ഷമാക്കി മാറ്റുമെന്നായിരുന്ന മുന്‍ തീരുമാനം സര്‍ക്കാര്‍ ഒഴിവാക്കി. വിസ നിബന്ധനകള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയവര്‍ക്ക്, അഞ്ച് വര്‍ഷത്തെ പുതിയ യോഗ്യതാ കാലയളവോടെ തങ്ങളുടെ പദവി ശരിയാക്കിയെടുക്കാന്‍ പുതിയ അവസരം നല്‍കും.

കുറഞ്ഞ വരുമാനമുള്ള മറ്റ് തൊഴിലാളികളുടെ ഐഎല്‍ആര്‍ കാത്തിരിപ്പ് കാലാവധി 15 വര്‍ഷത്തില്‍ നിന്നും 10 വര്‍ഷമായി ചുരുക്കിയിട്ടുണ്ട്. ഈ കാലയളവില്‍ താല്‍ക്കാലിക വിസകള്‍ യഥാസമയം പുതുക്കി ഉപയോഗിക്കാം. ഏതെങ്കിലും തരത്തിലുള്ള കുടിയേറ്റ നിയമലംഘനങ്ങള്‍ നടത്തുന്നവരുടെ സ്ഥിരതാമസത്തിനുള്ള കാത്തിരിപ്പ് കാലാവധി 20 വര്‍ഷമായി നീളുമെന്നും കര്‍ശന മുന്നറിയിപ്പുണ്ട്.

യുകെയില്‍ അനിശ്ചിതകാലത്തേക്ക് തുടരാനും ജോലി ചെയ്യാനും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നേടാനുമുള്ള അവകാശമാണ് ഇന്‍ഡെഫിനിറ്റ് ലീവ് ടു റിമെയിന്‍ നല്‍കുന്നത്.

Related articles

See all
Popular News

ഒമാന്‍ തീരത്ത് കാര്‍ഗോ കപ്പലിന് നേരെ വ്യോമാക്രമണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു

Popular News

എഐയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ മൈക്രോസോഫ്റ്റ്; 25% ജീവനക്കാരെ പിരിച്ചുവിടാന്‍ നീക്കം

Popular News

ഫ്ലൈദുബായ് വിമാനത്തിലെ വൻദുരന്തം ഒഴിവാക്കി; ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ഛറിന് ഇസ്...

Popular News

'തീവ്രവാദ രാജ്യമാണ് എന്നോട് ചോദിക്കുന്നത്': യു.എന്‍ വേദിയില്‍ പാക് മാധ്യമപ്രവര്‍ത്തകന് എസ്...

Save your stories

Sign in