Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സർക്കാർ ആശുപത്രികളിൽ ഇനി ദിവസവും മിന്നൽ പരിശോധന; വീഴ്ചകൾക്ക് കർശന നടപടിയെന്ന് മന്ത്രി കെ. മുരളീധരൻ

സർക്കാർ ആശുപത്രികളിൽ ഇനി ദിവസവും മിന്നൽ പരിശോധന; വീഴ്ചകൾക്ക് കർശന നടപടിയെന്ന് മന്ത്രി കെ. മുരളീധരൻ

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളുടെ പ്രവർത്തനം കാര്യക്ഷമമാക്കാനും രോഗികളുടെ പരാതികൾ വേഗത്തിൽ പരിഹരിക്കാനുമായി എല്ലാ ജില്ലകളിലും ദിവസേന മിന്നൽ പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ അറിയിച്ചു. ഓരോ ജില്ലയിലെയും ഒരു പ്രധാന സർക്കാർ ആശുപത്രിയിൽ ദിവസവും അപ്രതീക്ഷിത പരിശോധനകൾ നടത്താനാണ് നിർദേശം.

ഡോക്ടർമാരുടെയും ജീവനക്കാരുടെയും ഹാജരും സേവനവും, ശുചിത്വ പരിപാലനം, മരുന്നുകളുടെ ലഭ്യത, ചികിത്സാ സൗകര്യങ്ങൾ എന്നിവ പരിശോധനയിൽ വിലയിരുത്തും. ഇതിനൊപ്പം ഐസിയു, അത്യാഹിത വിഭാഗം, ഓപ്പറേഷൻ തിയേറ്റർ എന്നിവയുടെ പ്രവർത്തനങ്ങളും മാലിന്യ സംസ്കരണവും കർശനമായി പരിശോധിക്കും.

രോഗികളുടെ കൂട്ടിരിപ്പുകാരിൽനിന്ന് നേരിട്ട് വിവരങ്ങൾ ശേഖരിച്ച് അവരുടെ അനുഭവങ്ങളും ബുദ്ധിമുട്ടുകളും മനസ്സിലാക്കും. പരിശോധനയിൽ കണ്ടെത്തുന്ന പോരായ്മകൾ പരിഹരിക്കുന്നതിനുള്ള തിരുത്തൽ നടപടികൾ നിരന്തരം നിരീക്ഷിക്കുകയും എല്ലാ ദിവസവും കൃത്യമായി റിപ്പോർട്ട് സമർപ്പിക്കുകയും വേണമെന്ന് മന്ത്രി നിർദേശിച്ചു.

സർക്കാർ ആശുപത്രികളിൽ എത്തുന്ന ഓരോ രോഗിക്കും മാന്യമായ പെരുമാറ്റവും മികച്ച ചികിത്സയും ലഭ്യമാക്കണം. സേവനങ്ങളിൽ വീഴ്ചയോ അലംഭാവമോ ഉണ്ടായാൽ ഒരു തരത്തിലും അനുവദിക്കില്ലെന്നും കർശന നടപടി സ്വീകരിക്കുമെന്നും കെ. മുരളീധരൻ വ്യക്തമാക്കി.


Related articles

See all
Popular News

ഓൺലൈൻ ഫെയ്സ്‌ക്രീം ഉപയോഗിച്ച 17-കാരിക്ക് ഗുരുതര വൃക്കരോഗം; വിദഗ്ധ ചികിത്സയിലൂടെ രക്ഷപ്പെടു...

Popular News

വിപണിയിലെ പച്ചക്കറികളിൽ മാരകമായ കീടനാശിനി സാന്നിധ്യം; സ്ഥിരീകരണവുമായി കൃഷിവകുപ്പ്

Popular News

മലപ്പുറത്ത് ഹോട്ടൽ ഭക്ഷണത്തിൽ നിന്ന് മഞ്ഞപ്പിത്ത ബാധ; ഒരാൾ മരിച്ചു, 95 ലധികം പേർ ചികിത്സയി...

Popular News

പത്തനംതിട്ടയിൽ ഇൻഫ്ലുവൻസയും പകർച്ചവ്യാധികളും പടരുന്നു; ആരോഗ്യ വകുപ്പിന്റെ കടുത്ത ജാഗ്രതാ ന...

Save your stories

Sign in