Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

പത്തനംതിട്ടയിൽ ഇൻഫ്ലുവൻസയും പകർച്ചവ്യാധികളും പടരുന്നു; ആരോഗ്യ വകുപ്പിന്റെ കടുത്ത ജാഗ്രതാ നിർദ്ദേശം

പത്തനംതിട്ടയിൽ ഇൻഫ്ലുവൻസയും പകർച്ചവ്യാധികളും പടരുന്നു; ആരോഗ്യ വകുപ്പിന്റെ കടുത്ത ജാഗ്രതാ നിർദ്ദേശം

പത്തനംതിട്ട: ജില്ലയിൽ ഇൻഫ്ലുവൻസ ബാധിതരുടെ എണ്ണം വൻതോതിൽ വർദ്ധിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ 10 ദിവസത്തിനിടയിൽ 25 പേർക്കാണ് ഇൻഫ്ലുവൻസ സ്ഥിരീകരിച്ചത്. സമാന ലക്ഷണങ്ങളോടെ നിരവധി പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ട്. കൂടാതെ ഇക്കാലയളവിൽ 17 പേർക്ക് ഡെങ്കിപ്പനിയും 3 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. വീണ്ടും മഴ കനത്തതോടെ പകർച്ചവ്യാധികൾ ഇനിയും വർദ്ധിക്കുമെന്ന ആശങ്കയിലാണ് ആരോഗ്യ വിഭാഗം. 

വ്യാപകമാകുന്ന വൈറൽ പനി കടുത്ത ശ്വാസകോശ അണുബാധയ്ക്കും ന്യുമോണിയയ്ക്കും കാരണമാകുന്നുണ്ടെന്ന് ആരോഗ്യ വിദഗ്ദ്ധർ വ്യക്തമാക്കുന്നു. എച്ച്1എൻ1 (H1N1) ഉൾപ്പെടെയുള്ള ഇൻഫ്ലുവൻസ വിഭാഗത്തിൽപ്പെട്ട രോഗങ്ങളാണ് കൂടുതൽ അപകടകാരികൾ. രോഗപ്രതിരോധശേഷി കുറവായതിനാൽ പ്രായമായവരെയാണ് രോഗാവസ്ഥ കൂടുതൽ തീവ്രമായി ബാധിക്കുന്നത്. ഉയർന്ന പനി, കടുത്ത ക്ഷീണം, തൊണ്ടവേദന, ചുമ, ശരീരവേദന, ശ്വാസതടസ്സം, നെഞ്ചെരിച്ചിൽ, തലകറക്കം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. രോഗലക്ഷണങ്ങൾ കണ്ട് ആദ്യ 48 മണിക്കൂറിനുള്ളിൽ ചികിത്സ ആരംഭിച്ചാൽ സങ്കീർണ്ണതകൾ ഒഴിവാക്കാം. 

രോഗവ്യാപനം തടയുന്നതിനായി ഡ്രൈ ഡേ ആചരണവും ഹോട്സ്പോട്ടുകൾ കേന്ദ്രീകരിച്ചുള്ള പ്രതിരോധ പ്രവർത്തനങ്ങളും നടക്കുന്നുണ്ടെങ്കിലും രോഗങ്ങൾ പൂർണ്ണമായി വിട്ടൊഴിഞ്ഞിട്ടില്ല. ഇൻഫ്ലുവൻസയ്‌ക്കെതിരായ പ്രതിരോധ കുത്തിവെയ്പ്പ് സർക്കാർ ആശുപത്രികളിൽ ലഭ്യമല്ലാത്തതും സ്വകാര്യ ആശുപത്രികളിൽ ഉയർന്ന വില ഈടാക്കുന്നതും ജനങ്ങളെ വലയ്ക്കുന്നുണ്ട്. കുട്ടികൾ, ഗർഭിണികൾ, പ്രായമായവർ എന്നിവർക്കെങ്കിലും വാക്സിൻ സൗജന്യമായി നൽകാൻ സർക്കാർ ഇടപെടണമെന്ന ആവശ്യവും ശക്തമാണ്. 

Related articles

See all
Popular News

സംസ്ഥാനത്ത് വീണ്ടും അവയവദാനം; സൈനികന്റെ അവയവങ്ങൾ ദാനം ചെയ്യും, ഒരു വൃക്ക ഗ്രീൻ കോറിഡോറിലൂട...

Popular News

സർക്കാർ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യലിസ്റ്റ് സേവനം; കെജിഎംഒഎയുടെ ആവശ്യങ്ങൾ അംഗീകരിച്ച്...

Popular News

കേരളത്തിൽ പകർച്ചപ്പനി വ്യാപനം രൂക്ഷം; രണ്ടാഴ്ചയ്ക്കിടെ 71 മലേറിയ കേസുകൾ, ഡെങ്കിയും എലിപ്പന...

Popular News

'സിഇസി എന്ന സംരക്ഷണം ലഭിക്കില്ല'; ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട്...

Save your stories

Sign in