ന്യൂഡല്‍ഹി: നേപ്പാളില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായി. നേപ്പാളിലെ കോശി പ്രവിശ്യയില്‍ ലെലപ്പിന് സമീപമാണ് പ്രഭവകേന്ദ്രം. ഇതിന്റെ തുടര്‍ച്ചയായി ഇന്ത്യ, ഭൂട്ടാന്‍, ബംഗ്ലാദേശ്, ചൈന എന്നിവിടങ്ങളിലെ വിവിധ ഭാഗങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു. ഇന്ത്യയില്‍ പശ്ചിമബംഗാളിലെ ജല്‍പൈഗുരിയിലാണ് പ്രകമ്പനം ഉണ്ടായത്.
യുഎസ് ജിയോളജിക്കല്‍ സര്‍വേയുടെ കണക്കുകള്‍ പ്രകാരം ഇന്ന് രാവിലെ 7.02-നാണ് (ഇന്ത്യന്‍ സമയം) ഭൂചലനം രേഖപ്പെടുത്തിയത്. നിലവില്‍ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
നേപ്പാളില്‍ 5.3 തീവ്രതയില്‍ ഭൂചലനം; ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളില്‍ പ്രകമ്പനം