Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സൗന്ദര്യവര്‍ധക വസ്തുക്കളുടെ വില്‍പ്പനയ്ക്കും വിതരണത്തിനും കര്‍ശന നിയന്ത്രണം: ലൈസന്‍സും രജിസ്‌ട്രേഷനും നിര്‍ബന്ധമാക്കാന്‍ ആരോഗ്യവകുപ്പ്

സൗന്ദര്യവര്‍ധക വസ്തുക്കളുടെ വില്‍പ്പനയ്ക്കും വിതരണത്തിനും കര്‍ശന നിയന്ത്രണം: ലൈസന്‍സും രജിസ്‌ട്രേഷനും നിര്‍ബന്ധമാക്കാന്‍ ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അനധികൃതവും വ്യാജവുമായ സൗന്ദര്യവര്‍ധക വസ്തുക്കളുടെ വില്‍പ്പനയും വിതരണവും തടയുന്നതിനായി കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആരോഗ്യവകുപ്പ് ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി വിതരണത്തിന് കൃത്യമായ മാനദണ്ഡങ്ങള്‍ കൊണ്ടുവരാനും, വില്‍പ്പനക്കാര്‍ക്കും വിതരണക്കാര്‍ക്കും ലൈസന്‍സും രജിസ്‌ട്രേഷനും നിര്‍ബന്ധമാക്കാനുമാണ് തീരുമാനം. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ വഴിയുള്ള സൗന്ദര്യവര്‍ധക വസ്തുക്കളുടെ വില്‍പ്പനയ്ക്കും പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കും.

മുഖകാന്തി വര്‍ധിപ്പിക്കുന്ന ഫെയര്‍നസ് ക്രീമുകള്‍ ഉള്‍പ്പെടെയുള്ള സൗന്ദര്യവര്‍ധക വസ്തുക്കളുടെ ഉപയോഗം മൂലം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് നടപടി. വിഷാംശം അടങ്ങിയ ക്രീം ഉപയോഗിച്ചതിനെ തുടര്‍ന്ന് മലപ്പുറത്ത് 17കാരിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവം വലിയ ആശങ്കയുണ്ടാക്കിയിരുന്നു. ഈ സംഭവത്തിന്റെയും തുടര്‍പരാതികളുടെയും അടിസ്ഥാനത്തില്‍ പരിശോധനകള്‍ കര്‍ശനമാക്കാനും നിയമപരമായ ഇടപെടലുകള്‍ ശക്തമാക്കാനും വകുപ്പ് തീരുമാനിച്ചു.

Related articles

See all
Popular News

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Popular News

'ഹൃദയത്തില്‍ ദൈവത്തിന്റെ കൈയ്യൊപ്പ് ഉള്ള ആളാണ് എം.എ യൂസഫലി'; ഗാന്ധിഭവനിലെ പിതൃമന്ദിരം മുഖ്...

Popular News

ചക്കകൊമ്പൻ ദൗത്യം: ചിന്നക്കനാലിൽ നിരോധനാജ്ഞയും വിനോദസഞ്ചാര വിലക്കും; കുങ്കിയാനകൾ എത്തി

Popular News

സർക്കാർ ആശുപത്രികളിൽ ദിവസേന മിന്നൽ പരിശോധന; സേവനങ്ങളിൽ വിട്ടുവീഴ്ചയില്ലെന്ന് സർക്കാർ

Save your stories

Sign in