ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ആശംസകളുമായി ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടയില്‍ നിന്നുള്ള ലോകപ്രശസ്ത ബാലനൃത്ത സംഘമായ 'ട്രിപ്പിള്‍സ് ഗെറ്റോ കിഡ്സ്' . പ്രശസ്ത ബോളിവുഡ് ഗാനമായ 'കാലാ ചഷ്മ'യ്ക്ക് ചുവടുവെച്ചുകൊണ്ട് ഇവര്‍ പങ്കുവെച്ച പുതിയ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗമായി മാറിയിരിക്കുകയാണ്.
ഇന്ത്യയോടുള്ള സ്‌നേഹവും ബഹുമാനവും പ്രകടമാക്കിക്കൊണ്ടാണ് പുതിയ സ്വാതന്ത്ര്യദിന പ്രത്യേക റില്‍ ഗെറ്റോ പുറത്തിറക്കിയിരിക്കുന്നത് . വീഡിയോ പങ്കുവെച്ച ഉടന്‍ തന്നെ ഇന്‍സ്റ്റാഗ്രാമിലും യൂട്യൂബിലും വൈറലായി. ഉഗാണ്ടയുടെ തലസ്ഥാനമായ കമ്പാലയിലെ തെരുവുകളില്‍ അനാഥരായി കഷ്ടപ്പെട്ടിരുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസവും ജീവിത സൗകര്യങ്ങളും നല്‍കുന്നതിനു വേണ്ടിയാണ് 2007 ല്‍ ഗെറ്റോ കിഡ്‌സ് സ്ഥാപിക്കപ്പെട്ടത്. ഇത്തവണത്തെ ലോകകപ്പ് ഫുട്‌ബോള്‍ വേദിയില്‍ ഷക്കീറക്കൊപ്പം ചുവടു വച്ചതോടെ കുട്ടികളെ എല്ലാരും അറിഞ്ഞു
മുമ്പും പല ജനപ്രിയ ബോളിവുഡ് പാട്ടുകള്‍ക്ക് ഇവര്‍ ചുവടുവെച്ചിട്ടുണ്ടെങ്കിലും, ഇന്ത്യയുടെ സ്വാതന്ത്ര്യദിനം പ്രമാണിച്ച് പുറത്തുവിട്ട ഡാന്‍സ് വീഡിയോ ഇന്ത്യന്‍ ആരാധകര്‍ക്കിടയില്‍ വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്[. ദാരിദ്ര്യത്തോടും ജീവിത സാഹചര്യങ്ങളോടും പൊരുതി ജയിച്ച് ലോകവേദികളില്‍ വിസ്മയം തീര്‍ക്കുന്ന ഈ കുട്ടികളുടെ യാത്ര, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് വലിയൊരു പ്രചോദനമാണ്.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് ഉഗാണ്ടന്‍ നൃത്തസംഘം 'ഗെറ്റോ കിഡ്‌സ്'; 'കാലാ ചഷ്മ'യ്‌ക്കൊപ്പം ഗംഭീര ചുവടുകൾ