Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഓണത്തിരക്ക് ഒഴിവാക്കാന്‍ റെയില്‍വേ; ബംഗളൂരു - തിരുവനന്തപുരം സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു

ഓണത്തിരക്ക് ഒഴിവാക്കാന്‍ റെയില്‍വേ; ബംഗളൂരു - തിരുവനന്തപുരം സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഓണക്കാലത്തെ കടുത്ത യാത്രാത്തിരക്ക് പരിഹരിക്കുന്നതിനായി ബംഗളൂരുവിനും തിരുവനന്തപുരത്തിനുമിടയില്‍ റെയില്‍വേ പ്രത്യേക ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിച്ചു. ബംഗളൂരുവില്‍ നിന്ന് തിരുവനന്തപുരം കൊച്ചുവേളിയിലേക്കാണ് പ്രത്യേക ഓണം സര്‍വീസ് അനുവദിച്ചിരിക്കുന്നത്.  20ന് വൈകിട്ട് 5.10-ന് ബംഗളൂരുവില്‍ നിന്നെടുക്കുന്ന ട്രെയിന്‍ പിറ്റേന്ന് രാവിലെ 10 മണിയോടെ കൊച്ചുവേളിയില്‍ എത്തും. 22-ന് ഉച്ചയ്ക്ക് 12.40-ന് കൊച്ചുവേളിയില്‍ നിന്ന് ആരംഭിച്ച് 23-ാം തീയതി രാവിലെ 6 മണിയോടെ ബംഗളൂരുവില്‍ സര്‍വീസ് അവസാനിപ്പിക്കും.

ആകെ 20 കോച്ചുകളാണ് ഈ ട്രെയിനില്‍ ക്രമീകരിച്ചിട്ടുള്ളത്. ഇതില്‍ ഒരു എസി ചെയര്‍ കാര്‍, 3 എസി ത്രീ ടയര്‍, 10 സ്ലീപ്പര്‍ കോച്ചുകള്‍, 4 ജനറല്‍ കോച്ചുകള്‍ എന്നിവ ഉള്‍പ്പെടുന്നു. പാലക്കാട്, ഷൊര്‍ണൂര്‍, തൃശൂര്‍, ആലുവ, എറണാകുളം, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, കൊല്ലം, വര്‍ക്കല തുടങ്ങിയ പ്രധാന സ്റ്റേഷനുകളിലെല്ലാം ട്രെയിനിന് സ്റ്റോപ്പുകള്‍ അനുവദിച്ചിട്ടുണ്ട്. കൃഷ്ണരാജപുരം, ബംഗാരപേട്ട്, കുപ്പം, ജോലാര്‍പേട്ട്, സേലം, ഈറോഡ്, തിരുപ്പൂര്‍, കോയമ്പത്തൂര്‍ എന്നിവയാണ് മറ്റ് പ്രധാന സ്റ്റോപ്പുകള്‍. 

Related articles

See all
Popular News

അഭിമാന നിമിഷം: രാജ്യത്ത് ആദ്യമായി മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി നിയമസഭയില്‍ ബില്‍ അ...

Popular News

തുലാവർഷം എത്തുന്നു: സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെ...

Popular News

ടൂറിസം പദ്ധതികളില്‍ ഗുരുതര വീഴ്ച, കോടികളുടെ പൊതുപണം പാഴായി: മുന്‍ എല്‍.ഡി.എഫ് സര്‍ക്കാരിനെ...

Popular News

നെടുമ്പാശേരി കൂപ്പര്‍ അപകടം: പ്രതിയെ രക്ഷിക്കാന്‍ ആര് ശ്രമിച്ചാലും നടക്കില്ല; ശക്തമായ ശിക്...

Save your stories

Sign in