നെന്മാറ ഇരട്ടക്കൊലക്കേസ്: പ്രതി ചെന്താമരയ്ക്കുള്ള ശിക്ഷ ഇന്നറിയാം
പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയുടെ ശിക്ഷാവിധി പാലക്കാട് അഡീഷണല്‍ സെഷന്‍സ് കോടതി ഇന്ന് പ്രഖ്യാപിക്കും. കേസില്‍ പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. വിധി പ്രഖ്യാപനത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഭീതിജനകമായ രീതിയില്‍ വെല്ലുവിളികളും കൊലവിളികളുമാണ് പ്രതി നടത്തിയത്.
പ്രതിക്ക് വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണിതെന്ന് കോടതി സൂചിപ്പിച്ചപ്പോള്‍, തന്നെ വേണമെങ്കില്‍ തൂക്കിക്കൊന്നോളൂ എന്നായിരുന്നു ചെന്താമരയുടെ മറുപടി. നിയമവ്യവസ്ഥയെ പരസ്യമായി വെല്ലുവിളിച്ച പ്രതി, ഇനിയും മറ്റുള്ളവരെ അപായപ്പെടുത്തുമോ എന്ന ചോദ്യത്തിന്, വേണ്ടിവന്നാല്‍ കൊല്ലും എന്ന് ഭീഷണി മുഴക്കുകയും ചെയ്തു. തനിക്കെതിരെ എഴുതാന്‍ പറ്റുന്നതൊക്കെ എഴുതിക്കോളാനും താന്‍ ഒരു ചെകിടത്ത് അടി കിട്ടിയാല്‍ മറ്റേ ചെകിടും കാണിച്ചുകൊടുക്കാന്‍ ഗാന്ധിജിയല്ലെന്നും കോടതിയെ നോക്കി പ്രതി പരിഹസിച്ചു.
'എന്റെ അവസ്ഥ നിങ്ങള്‍ക്ക് വരണം, അപ്പോള്‍ മനസ്സിലാകും. എനിക്ക് തടസ്സം നില്‍ക്കുന്നവരോടൊക്കെ ഇതായിരിക്കും എന്റെ രീതി,' എന്നും ചെന്താമര കോടതിയില്‍ ഭീതിപ്പെടുത്തുന്ന തരത്തില്‍ പറഞ്ഞു. പ്രതിയുടെ ഈ ക്രൂരമായ വെല്ലുവിളികള്‍ കേട്ട്, ചെന്താമര കൊലപ്പെടുത്തിയ സുധാകരന്റെയും സജിതയുടെയും പെണ്‍മക്കള്‍ കോടതിമുറിയില്‍ പൊട്ടിക്കരഞ്ഞു. കനത്ത സുരക്ഷയിലാണ് പ്രതിയെ കോടതിയില്‍ എത്തിച്ചിരിക്കുന്നത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.