Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഹാർദിക്കിനെ ചെന്നൈക്ക് കൊടുത്ത് ശിവം ദുബെയെ മുംബൈയ്ക്ക് നൽകണമെന്ന് ശ്രീകാന്ത്

ഹാർദിക്കിനെ ചെന്നൈക്ക് കൊടുത്ത് ശിവം ദുബെയെ മുംബൈയ്ക്ക് നൽകണമെന്ന് ശ്രീകാന്ത്


ചെന്നൈ: മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയെ ടീമിലെത്തിക്കാൻ ചെന്നൈ സൂപ്പർ കിങ്സ് ശ്രമിക്കണമെന്ന് ഇന്ത്യയുടെ മുൻ താരം കൃഷ്ണമാചാരി ശ്രീകാന്ത്. ഇതിനായി ഓൾറൗണ്ടർ ശിവം ദുബെയെ മുംബൈയ്ക്ക് നൽകാൻ ചെന്നൈ തയ്യാറാകണമെന്നും ശ്രീകാന്ത് പറഞ്ഞു. തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

കഴിഞ്ഞ ഐപിഎൽ സീസണിലെ ടീമുകളുടെ പ്രകടനം കണക്കിലെടുത്ത് ചെന്നൈ സൂപ്പർ കിങ്സും മുംബൈ ഇന്ത്യൻസും താരങ്ങളെ കൈമാറ്റം ചെയ്യാൻ നീക്കം നടത്തുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഹാർദിക്കിനെ സ്വന്തമാക്കാനുള്ള സാധ്യതയെക്കുറിച്ച് ശ്രീകാന്ത് പ്രതികരിച്ചത്.

“ഞാനാണ് ചെന്നൈ ടീം മാനേജ്മെന്റെങ്കിൽ ശിവം ദുബെയെ സന്തോഷത്തോടെ മുംബൈയ്ക്ക് നൽകും. ദുബെയെ സ്വീകരിക്കണമെന്ന് മുംബൈ ഇന്ത്യൻസിനോട് ഞാൻ അഭ്യർഥിക്കും. എന്നാൽ മുംബൈ ഈ ട്രേഡിന് സമ്മതിക്കുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. കാരണം ഈ നീക്കം ചെന്നൈയ്ക്ക് മാത്രമേ ഗുണം ചെയ്യൂ”, ശ്രീകാന്ത് പറഞ്ഞു.

ക്യാപ്റ്റൻ, പേസ് ബൗളർ, മധ്യനിര ബാറ്റർ എന്നീ ചുമതലകൾ ഒരുപോലെ മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ കഴിയുന്ന അപൂർവ ഓൾറൗണ്ടർമാരിൽ ഒരാളാണ് ഹാർദിക് പാണ്ഡ്യയെന്നും ശ്രീകാന്ത് വിലയിരുത്തി.

മുംബൈയിൽ ലഭിച്ചതിനേക്കാൾ വലിയ ആരാധക പിന്തുണ ഹാർദിക്കിന് ചെന്നൈയിൽ ലഭിക്കുമെന്നും ശ്രീകാന്ത് പറഞ്ഞു. സഞ്ജു സാംസൺ, ഋതുരാജ് ഗെയ്ക്‌വാദ്, ബ്രെവിസ്, ആയുഷ് മാത്രെ, ഹാർദിക് പാണ്ഡ്യ എന്നിവർ ഉൾപ്പെടുന്ന ശക്തമായ ബാറ്റിങ് നിര കെട്ടിപ്പടുക്കാൻ ചെന്നൈയ്ക്ക് കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം ഹാർദിക് പാണ്ഡ്യ ഗുജറാത്ത് ടൈറ്റൻസിലേക്ക് തിരിച്ചുപോകാനുള്ള സാധ്യത ശ്രീകാന്ത് തള്ളി. ഗുജറാത്തിൽ നിലവിൽ ജേസൺ ഹോൾഡറെപ്പോലെയുള്ള ഓൾറൗണ്ടർ ഉള്ളതിനാൽ ഹാർദിക്കിന്റെ തിരിച്ചുവരവ് പ്രായോഗികമല്ലെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.

കൂടാതെ ശുഭ്മാൻ ഗില്ലാണ് നിലവിൽ ഗുജറാത്ത് ടൈറ്റൻസിന്റെ ക്യാപ്റ്റൻ. അതിനാൽ ഹാർദിക്കിന് അവിടെ വീണ്ടും പ്രധാനപ്പെട്ട ലീഡർഷിപ്പ് റോൾ ലഭിക്കാനുള്ള സാധ്യത കുറവായിരിക്കുമെന്നും ശ്രീകാന്ത് കൂട്ടിച്ചേർത്തു.








Related articles

See all
Popular News

മിസൈൽ ഭീഷണിക്കിടെ മത്സരം വൈകി; നെഫ്ത്ചിയെ തോൽപ്പിച്ച് അൽ നസർ, റൊണാൾഡോയ്ക്ക് 981-ാം ഗോൾ

Popular News

സിക്സറടിച്ചാൽ തൊട്ടടുത്ത പന്തിൽ വിക്കറ്റ്! വിൻഡീസിനെതിരെ അപൂർവ്വ റെക്കോർഡുമായി നമൻ ധീർ

Popular News

'ചരിത്രത്തിലെ ഏറ്റവും മികച്ച താരം ഞാൻ തന്നെ'; അവകാശവാദവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ

Popular News

സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് കോഴിക്കോട് ഒരുങ്ങി; ഒക്ടോബർ 25 മുതൽ 31 വരെ കായികമാമാങ്കം

Save your stories

Sign in