Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

‘പ്രതികാരം സുവർണ്ണ ലിപികളാൽ എഴുതപ്പെടും’; പൃഥ്വിരാജിന്റെ ‘ഖലീഫ’ ട്രെയ്‌ലർ പുറത്ത്

‘പ്രതികാരം സുവർണ്ണ ലിപികളാൽ എഴുതപ്പെടും’; പൃഥ്വിരാജിന്റെ ‘ഖലീഫ’ ട്രെയ്‌ലർ പുറത്ത്

പൃഥ്വിരാജ് സുകുമാരൻ–വൈശാഖ്–ജിനു എബ്രഹാം കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ആക്ഷൻ ത്രില്ലർ ‘ഖലീഫ’യുടെ ട്രെയ്‌ലർ പുറത്ത്. മാസ് ആക്ഷനും ത്രസിപ്പിക്കുന്ന ചേസ് രംഗങ്ങളും തീവ്രമായ ഡ്രാമയും കോർത്തിണക്കിയെത്തുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പ്രേക്ഷകരുടെ പ്രതീക്ഷകൾ വാനോളമുയർത്തുന്നതാണ്.

ഓഗസ്റ്റ് 20ന് ഓണം റിലീസായി ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. ജിനു ഇന്നൊവേഷൻസിന്റെ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സിജോ സെബാസ്റ്റ്യൻ, ശ്രീലാൽ ശൂലപാണി എന്നിവരാണ് സഹനിർമാതാക്കൾ.

ആക്ഷൻ ത്രില്ലറിനൊപ്പം തീവ്രതയേറിയ ഡ്രാമയ്ക്കും പ്രാധാന്യം നൽകിയാണ് ‘ഖലീഫ’ കഥ പറയുന്നതെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കുന്ന വിനോദ ഘടകങ്ങൾ ഉൾപ്പെടുത്തി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ ആക്ഷൻ രംഗങ്ങൾ പ്രധാന ആകർഷണമാകുമെന്നാണ് പ്രതീക്ഷ.

ജേക്സ് ബിജോയ് ഒരുക്കിയ പശ്ചാത്തല സംഗീതവും ജോമോൻ ടി. ജോണിന്റെ ദൃശ്യങ്ങളും ചിത്രത്തിന്റെ മികവ് ഉയർത്തുന്നതാണ്. നേരത്തെ പുറത്തിറങ്ങിയ ‘അസലായവളെ’ എന്ന റൊമാന്റിക് ഗാനവും ശ്രദ്ധ നേടിയിരുന്നു.

‘പ്രതികാരം സുവർണ്ണ ലിപികളാൽ എഴുതപ്പെടും’ എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തുന്നത്. മാമ്പറയ്ക്കൽ ആമിർ അലി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. മോഹൻലാലും ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നുണ്ട്. മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്.

മോഹൻലാൽ അവതരിപ്പിക്കുന്ന അഹമ്മദ് അലിയുടെ കൊച്ചുമകനാണ് പൃഥ്വിരാജിന്റെ ആമിർ അലി. അഹമ്മദ് അലിയുടെ കഥ പറയുന്ന ‘ഖലീഫ’യുടെ രണ്ടാം ഭാഗത്തിൽ മോഹൻലാൽ നായകനാകുമെന്നും അണിയറ പ്രവർത്തകർ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്.

ബോളിവുഡ് താരം നീൽ നിതിൻ മുകേഷിന്റെ മലയാള അരങ്ങേറ്റ ചിത്രം കൂടിയാണ് ‘ഖലീഫ’. തെലുങ്ക് താരം മാളവിക ശർമയാണ് നായിക. ഇന്ദ്രൻസ്, രഞ്ജി പണിക്കർ, മോഹിനി, സഞ്ജു ശിവറാം, ശിവജിത്, സുദീപ്, ഷമ്മി തിലകൻ, വൈഷ്ണവി, റുഷിൻ, ആനന്ദ് മന്മഥൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

സ്വർണക്കള്ളക്കടത്തിന്റെ പശ്ചാത്തലത്തിൽ വലിയ കാൻവാസിൽ കഥ പറയുന്ന മാസ് സ്റ്റൈലിഷ് ആക്ഷൻ എന്റർടെയ്‌നറായാണ് ചിത്രം ഒരുങ്ങുന്നത്. നേരത്തെ പുറത്തിറങ്ങിയ ഗ്ലിംപ്സ് വീഡിയോയും ചിത്രത്തിലെ ത്രസിപ്പിക്കുന്ന ചേസ്, ആക്ഷൻ രംഗങ്ങളുടെ സൂചനകൾ നൽകിയിരുന്നു.

‘പോക്കിരി രാജ’യ്ക്ക് ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രമാണിത്. ലണ്ടൻ, ദുബായ്, കേരളം, നേപ്പാൾ എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂർത്തിയാക്കിയത്.

‘ആദം ജോൺ’, ‘ലണ്ടൻ ബ്രിഡ്ജ്’, ‘മാസ്റ്റേഴ്സ്’, ‘കടുവ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ജിനു എബ്രഹാമും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ഖലീഫ’.

ചിത്രത്തിന്റെ ഛായാഗ്രഹണം ജോമോൻ ടി. ജോൺ, സംഗീതം ജേക്സ് ബിജോയ്, എഡിറ്റിംഗ് ചമൻ ചാക്കോ. പ്രൊഡക്ഷൻ ഡിസൈൻ മോഹൻദാസ്, ആക്ഷൻ യാനിക്ക് ബെൻ, ഫീനിക്സ് പ്രഭു, ചേതൻ ഡിസൂസ എന്നിവർ നിർവഹിക്കുന്നു. കോ ഡയറക്ടർ സുരേഷ് ദിവാകർ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഷൈൻ വർഗീസ്.

കേരളത്തിലെ അഡ്വാൻസ് ടിക്കറ്റ് ബുക്കിങ് ഇന്ന് വൈകിട്ട് നാലിന് ആരംഭിക്കും. ബുക്ക് മൈ ഷോ, ഡിസ്ട്രിക്ട്, ടിക്കറ്റ് ന്യൂ തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാം.

ഓണക്കാലത്ത് തിയേറ്ററുകളിൽ എത്തുന്ന ഏറ്റവും വലിയ പ്രതീക്ഷകളുള്ള ചിത്രങ്ങളിലൊന്നായ ‘ഖലീഫ’യ്ക്കായി പൃഥ്വിരാജ് ആരാധകരും സിനിമാപ്രേമികളും ഏറെ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.










Related articles

See all
Popular News

'രണബാലി' റിലീസിന് മുന്നോടിയായി മുഖ്യമന്ത്രി വിജയ്‌യെ സന്ദർശിച്ച് രശ്മികയും വിജയ് ദേവരകൊണ്ട...

Popular News

ബോക്സ് ഓഫീസിൽ റെക്കോർഡ് കൊടുങ്കാറ്റായി ‘ജയിലർ 2’; പ്രീ-സെയിലിൽ 50 കോടി തികയ്ക്കാൻ രജനി പടം

Popular News

'യവനകഥയിലെ ഇടയകന്യക' വീണ്ടും വെള്ളിത്തിരയിലേക്ക്! 30 വർഷങ്ങൾക്ക് ശേഷം 'അന്ന'യുമായി ടോമിച്ച...

Popular News

ജയിലർ 2 ട്രെയ്‌ലറിലെ എഐ അബദ്ധം കണ്ടെത്തി ആരാധകർ; രജിനിയുടെ കയ്യിൽ ആറ് വിരലുകൾ

Save your stories

Sign in