ഒരു കാലം...ഒരു കാലത്തിന്റെ കഥ... ആ കഥ പറയാന്‍ മുന്നില്‍ നിന്ന ശബ്ദം... കാലം പലതും മാറ്റിയെഴുതി. വാര്‍ത്തയുടെ വേഗവും വഴികളും മാറി... പക്ഷേ, ജനങ്ങളിലേക്ക് സത്യത്തിന്റെ വെളിച്ചം എത്തിക്കണമെന്ന ദൗത്യം മാത്രം മാറിയില്ല. ആ യാത്രയ്ക്ക് ഇന്ന് പതിറ്റാണ്ടുകളുടെ തിളക്കം. ജയ്ഹിന്ദ് ടിവി... 20-ാം വര്‍ഷത്തിലേക്ക് കടക്കുകയാണ്...
2007 ഓഗസ്റ്റ് 17 ലെ ചിങ്ങപ്പുലരി...ഡല്‍ഹിയിലെ സിരിഫോര്‍ട്ട് ഓഡിറ്റോറിയത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഉദ്ഘാടനം ചെയ്തുകൊണ്ട് ജയ്ഹിന്ദ് ടിവി കേരളത്തിന്റെ ദൃശ്യമാധ്യമ ലോകത്തേക്ക് ചുവടുവെച്ചു. ഓരോ കുടുംബത്തിനും, രാജ്യത്തിനും വേണ്ടി സമര്‍പ്പിക്കപ്പെട്ടതാണ് ജയ്ഹിന്ദ് ന്റെ ആപ്തവാക്യം.... അന്ന് തെളിഞ്ഞ ആ തിരശ്ശീലയില്‍ നിന്ന് ഇന്നത്തെ ഡിജിറ്റല്‍ ലോകത്തേക്ക്...പിന്നിട്ടത് വര്‍ഷങ്ങള്‍ മാത്രമല്ല... ചരിത്രത്തിന്റെ നിരവധി നിമിഷങ്ങള്‍. കേരളത്തിന്റെ രാഷ്ട്രീയ ചൂടും... സമൂഹത്തിന്റെ സ്പന്ദനങ്ങളും... രാജ്യത്തിന്റെ മാറ്റങ്ങളും... ലോകത്തിന്റെ ചലനങ്ങളും...
ക്യാമറക്കണ്ണിലൂടെ കണ്ടും, വാര്‍ത്തയുടെ വാക്കുകളിലൂടെ പറഞ്ഞും, പ്രേക്ഷകരുടെ മുന്നിലെത്തിച്ചും ജയ്ഹിന്ദ് ടിവി യാത്ര തുടര്‍ന്നു. കായിക മൈതാനങ്ങളില്‍ ആവേശം ഉയര്‍ന്നപ്പോഴും... വാര്‍ത്തകളില്‍ രാഷ്ട്രീയം തിളച്ചപ്പോഴും... ബിസിനസ് ലോകം പുതിയ കണക്കുകള്‍ എഴുതിയപ്പോഴും... വിനോദലോകം പുതിയ കഥകള്‍ പറഞ്ഞപ്പോഴും... ഓരോ കാലത്തിന്റെയും വാര്‍ത്തകള്‍ക്കൊപ്പം ജയ്ഹിന്ദുമുണ്ടായിരുന്നു. ഒരു ബ്രേക്കിംഗ് ന്യൂസിന്റെ അപ്രതീക്ഷിത നിമിഷത്തില്‍... ഒരു വലിയ സംഭവത്തിന്റെ തത്സമയ കാഴ്ചയില്‍... ഒരു വിജയത്തിന്റെ ആഘോഷത്തില്‍... ഒരു ദുരന്തത്തിന്റെ വേദനയില്‍...
പ്രേക്ഷകരുടെ ഓര്‍മ്മകളില്‍ പതിഞ്ഞ അനേകം നിമിഷങ്ങള്‍ക്ക് ജയ്ഹിന്ദ് സാക്ഷിയായി. പിന്നിട്ടത് ഒരു യാത്രയല്ല... ഓര്‍മ്മകളുടെ ഒരു കാലഘട്ടമാണ്. 20 വര്‍ഷത്തിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കുമ്പോള്‍, പിന്നിലേക്ക് നോക്കുമ്പോള്‍ അഭിമാനം... മുന്നിലേക്ക് നോക്കുമ്പോള്‍ പ്രതീക്ഷ... കാരണം, വാര്‍ത്തയുടെ കാലം അവസാനിക്കുന്നില്ല. വാര്‍ത്തയ്ക്ക് പുതിയ വഴികള്‍ മാത്രം തുറക്കുകയാണ്. 2007-ല്‍ തെളിഞ്ഞ ആ വെളിച്ചം... ഇന്ന് രണ്ട് പതിറ്റാണ്ടിന്റെ പ്രകാശമായി മാറുന്നു. കാലം മാറട്ടെ... വാര്‍ത്തയുടെ വഴികള്‍ മാറട്ടെ...
ജനങ്ങളുടെ ശബ്ദമായി, കാലത്തിന്റെ സാക്ഷിയായി, വാര്‍ത്തയുടെ വിശ്വാസമായി...കൃത്യത... വ്യക്തത... സമഗ്രത... ജനലക്ഷങ്ങളുടെ പിന്തുണയോടെ.....
ടീം ജയ്ഹിന്ദ്
കാലത്തിനൊപ്പം സഞ്ചരിച്ച്... വാർത്തയുടെ വിശ്വാസമായ ജയ്ഹിന്ദ് 20-ാം വർഷത്തിലേക്ക്