Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കുവൈത്തിലേക്ക് വീണ്ടും ഇറാന്റെ ഡ്രോണ്‍ ആക്രമണം: 2 മരണം, രണ്ടു പേര്‍ക്ക് പരുക്ക്; അപലപിച്ച് ഗള്‍ഫ് രാജ്യങ്ങൾ

കുവൈത്തിലേക്ക് വീണ്ടും ഇറാന്റെ ഡ്രോണ്‍ ആക്രമണം: 2 മരണം, രണ്ടു പേര്‍ക്ക് പരുക്ക്; അപലപിച്ച് ഗള്‍ഫ് രാജ്യങ്ങൾ

കുവൈത്ത് സിറ്റി: കുവൈത്തിന് നേരെ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ച രണ്ട് പേരും ഇറ്റാലിയൻ പൗരന്മാരാണ്. കുവൈത്തി, പാകിസ്താനി പൗരന്മാർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്.

കുവൈത്തിലെ സുപ്രധാന കേന്ദ്രം ലക്ഷ്യമിട്ടാണ് ഇറാന്റെ ആക്രമണമുണ്ടായത്. കുവൈത്ത് വ്യോമാതിർത്തിയിൽ എത്തിയ നിരവധി ഡ്രോണുകൾ സൈന്യം കണ്ടെത്തി പ്രതിരോധിച്ചിരുന്നു. ഡ്രോണുകൾ പ്രതിരോധിക്കുന്നതിനിടെ ചിതറിത്തെറിച്ച അവശിഷ്ടങ്ങൾ പതിച്ചാണ് നാല് പേർക്കും പരിക്കേറ്റത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇറ്റാലിയൻ പൗരന്മാർ മരണപ്പെടുകയായിരുന്നു.

ആക്രമണത്തിൽ ഭൗതിക നാശനഷ്ടങ്ങളും ഉണ്ടായതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തിയ മന്ത്രാലയം, പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ സൈന്യം പൂർണ്ണ ജാഗ്രത തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി.

Related articles

See all
Popular News

റാസൽഖൈമ ബസപകടം: മരണസംഖ്യ 13 ആയി ഉയർന്നു; 14 പേർ ചികിത്സയിൽ, മരിച്ചവരിൽ മലയാളികളുമെന്ന് സൂച...

Popular News

പ്രവാസികൾക്ക് ആശ്വാസവാർത്ത; പെൻഷൻ ഉടൻ നൽകുമെന്നും ഇൻഷുറൻസ് പ്രീമിയം വർധനവ് പരിശോധിക്കുമെന്...

Popular News

മദ്യപിച്ച് വാഹനം ഓടിക്കുന്നവര്‍ക്ക് എതിരെ ദുബായ് മാതൃകയിലുള്ള ശിക്ഷാ നിയമം കേരളത്തിലേക്ക്;...

Popular News

"ഭാഷ മരിക്കാതിരിക്കാൻ വായന പ്രധാനം"; 'ദിര്‍ഹം ഒന്നു മുതല്‍' പുസ്തകം പ്രകാശനം ചെയ്ത് തിരുവഞ...

Save your stories

Sign in