Logo
Wed, Sep 02, 2026 • 02:20 PM
LIVE TV
Watch

No business videos available

No Middle East videos available

കോഴിക്കോട് കാർ കത്തി വ്യാപാരി മരിച്ച സംഭവം ; പെട്രോൾ കന്നാസ് കണ്ടെത്തി, സുധാകരന്റെ മരണത്തിൽ ദുരൂഹത, സിസിടിവി ദൃശ്യങ്ങൾ പുറത്ത്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
September 02, 2026
1 min read
SHARE:
SAVE: Login to save

കോഴിക്കോട് കാർ കത്തി വ്യാപാരി മരിച്ച സംഭവം ; പെട്രോൾ കന്നാസ് കണ്ടെത്തി, സുധാകരന്റെ മരണത്തിൽ ദുരൂഹത, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കോഴിക്കോട്: ചേവായൂർ മഠത്തിൽ മുക്കിൽ ജീപ്പ് കോംപസ് കാർ കത്തി വസ്‌തു-വാഹന വ്യാപാരിയായ സുധാകരൻ (65) മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ചല്ല കത്തിയതെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവം ആത്മഹത്യയാണോ എന്ന സംശയത്തിലാണ് പോലീസ്.

അപകടസ്ഥലത്തിന് 20 മീറ്റർ അകലെ നിന്നായി പെട്രോളിന്റെ അംശമുള്ള കന്നാസ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ കന്നാസ് ഫോറൻസിക് സംഘം ശേഖരിച്ച് പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങളിൽ വാഹനം വളരെ പതുക്കെയാണ് ഇറക്കം ഇറങ്ങിവരുന്നത്. തുടർന്ന് റോഡിൽ വെച്ച് തന്നെ കാറിന് തീപിടിക്കുകയായിരുന്നു. കാർ മതിലിൽ ഇടിച്ചതിന്റെ ലക്ഷണങ്ങളൊന്നും സംഭവസ്ഥലത്ത് കണ്ടെത്തിയിട്ടില്ല.

സുധാകരന്റെ വീടിന് വെറും 250 മീറ്റർ അകലെ വെച്ചാണ് ദാരുണമായ സംഭവം നടന്നത്. ആദ്യഘട്ടത്തിൽ നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച് കത്തിയതാണെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. ഫോറൻസിക് പരിശോധനകൾക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ദുരൂഹത നിലനിൽക്കുന്നതിനാൽ ബന്ധുക്കളുടെ മൊഴിയെടുക്കാനും വിശദമായ അന്വേഷണം നടത്താനും ചേവായൂർ പോലീസ് തീരുമാനിച്ചിട്ടുണ്ട്.


Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10