ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ബിഗ് ബജറ്റ് ഫാന്റസി ത്രില്ലർ ‘ഐ ആം ഗെയിം’ നാളെ (സെപ്റ്റംബർ 3) ആഗോള റിലീസിന് ഒരുങ്ങുന്നു. റിലീസിന് ഒരു ദിവസം മാത്രം ശേഷിക്കെ ചിത്രത്തിന് ഗംഭീര അഡ്വാൻസ് ബുക്കിംഗാണ് ലഭിക്കുന്നത്. ബുക്കിംഗ് ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ കേരളത്തിലും പുറത്തും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.
ബുക്കിംഗ് ആരംഭിച്ചതിന് പിന്നാലെ തന്നെ ബുക്ക് മൈ ഷോ ട്രെൻഡിങ് ലിസ്റ്റിൽ ഇടംപിടിച്ച ചിത്രം ഇപ്പോഴും ട്രെൻഡിങ്ങിൽ തുടരുകയാണ്. കേരളത്തിലെ ബുക്കിംഗ് ആരംഭിച്ച പ്രദർശന കേന്ദ്രങ്ങളിലെല്ലാം ആദ്യദിന ടിക്കറ്റുകൾ അതിവേഗം വിറ്റുതീരുകയാണ്. നിരവധി ഷോകൾ ഫാസ്റ്റ് ഫില്ലിംഗ് വിഭാഗത്തിലേക്ക് കടന്നതോടെ റിലീസിന് മുന്നോടിയായുള്ള പ്രേക്ഷക പ്രതീക്ഷയും ആവേശവും വർധിച്ചിരിക്കുകയാണ്.
സെപ്റ്റംബർ 3ന് രാവിലെ 9 മണി മുതൽ കേരളത്തിൽ ചിത്രത്തിന്റെ പ്രദർശനം ആരംഭിക്കും. ബുക്ക് മൈ ഷോ, ഡിസ്ട്രിക്ട്, ടിക്കറ്റ് ന്യൂ തുടങ്ങിയ ആപ്പുകളിലൂടെ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാം. നിലവിലെ ബുക്കിംഗ് ട്രെൻഡ് തുടർന്നാൽ കേരള ബോക്സ് ഓഫീസിൽ ചിത്രത്തിന് ശക്തമായ ഓപ്പണിംഗ് ലഭിക്കുമെന്നാണ് പ്രതീക്ഷ.
കേരളത്തിന് പുറമെ മറ്റ് തെന്നിന്ത്യൻ സംസ്ഥാനങ്ങളിലും റെസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിലും ചിത്രത്തിന് മികച്ച ബുക്കിംഗ് പ്രതികരണമാണ് ലഭിക്കുന്നത്. ഇന്ത്യയ്ക്ക് പുറത്തും ചിത്രം മികച്ച അഡ്വാൻസ് ബുക്കിംഗ് നേടുന്നുണ്ട്. ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായാണ് ‘ഐ ആം ഗെയിം’ ആഗോളതലത്തിൽ എത്തുന്നത്.
പാൻ ഇന്ത്യൻ റിലീസ്
ദുൽഖർ സൽമാന്റെ 40-ാമത്തെ ചിത്രമായ ‘ഐ ആം ഗെയിം’ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസായാണ് പ്രേക്ഷകരിലേക്കെത്തുന്നത്. ആക്ഷൻ രംഗങ്ങൾ, വേഗമേറിയ ചേസ് സീക്വൻസുകൾ, ത്രില്ലിംഗ് മുഹൂർത്തങ്ങൾ എന്നിവയ്ക്കൊപ്പം ഗംഭീര വിഷ്വൽ ട്രീറ്റും ഒരുക്കുന്ന സ്റ്റൈലിഷ് ഫാന്റസി ത്രില്ലറായാണ് ചിത്രം എത്തുന്നത്.
ചിത്രത്തിന്റെ ട്രെയ്‌ലർ പാൻ ഇന്ത്യൻ തലത്തിൽ ശ്രദ്ധ നേടിയിരുന്നു. ദുൽഖർ സൽമാൻ ഇതുവരെ അവതരിപ്പിച്ച കഥാപാത്രങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തവും സ്റ്റൈലിഷുമായ കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
ചിത്രത്തിലെ ഗാനങ്ങൾക്കും ഇതിനോടകം മികച്ച സ്വീകാര്യത ലഭിച്ചിട്ടുണ്ട്. ‘ഹൈ സ്റ്റേക്ക്സ്’ എന്ന പ്രമോ ഗാനത്തിനും ‘മഴവില്ലായേ’, ‘ലൂസർ’ എന്നീ ഗാനങ്ങൾക്കും സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് 12.5 കോടി രൂപയ്ക്ക് സീ മ്യൂസിക് സ്വന്തമാക്കിയിരുന്നു.
വൻ താരനിരയും അണിയറ പ്രവർത്തകരും
ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, കായദു ലോഹർ, കതിർ, പാർത്ഥ് തിവാരി, സംയുക്ത വിശ്വനാഥൻ, വിനയ് ഫോർട്ട് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. തെന്നിന്ത്യയിലെ നൂറിലധികം ലൊക്കേഷനുകളിലായാണ് ചിത്രീകരണം പൂർത്തിയാക്കിയത്.
ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്നാണ് ചിത്രം നിർമിച്ചത്. ‘ലോക’യ്ക്ക് ശേഷം വേഫെറർ ഫിലിംസ് നിർമിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘ആർഡിഎക്സ്’ എന്ന സൂപ്പർ വിജയത്തിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും ‘ഐ ആം ഗെയിമിനുണ്ട്’.
സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്‌ദു എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയത്. സജീർ ബാബ, ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവർ ചേർന്നാണ് സംഭാഷണങ്ങൾ രചിച്ചത്.
അണിയറ പ്രവർത്തകർ: ലൈൻ പ്രൊഡ്യൂസർ – ബിബിൻ പെരുമ്പിള്ളി; ഛായാഗ്രഹണം – ജിംഷി ഖാലിദ്; സംഗീതം – ജേക്സ് ബിജോയ്; എഡിറ്റിംഗ് – ചമൻ ചാക്കോ; ആക്ഷൻ – അൻപറിവ് മാസ്റ്റേഴ്സ്; പ്രൊഡക്ഷൻ ഹെഡ് – സുജയ് ജെയിംസ്, ദേവദേവൻ; പ്രൊഡക്ഷൻ ഡിസൈൻ – അജയൻ ചാലിശ്ശേരി; മേക്കപ്പ് – റോണക്സ് സേവ്യർ; കോസ്റ്റ്യൂം – മഷർ ഹംസ; പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ; അസോസിയേറ്റ് ഡയറക്ടർ – രോഹിത് ചന്ദ്രശേഖർ; ഗാനരചന – മനു മഞ്ജിത്ത്, വിനായക് ശശികുമാർ; VFX – തൗഫീഖ്, എഗ്‌വൈറ്റ്; പോസ്റ്റർ ഡിസൈൻ – ടെൻ പോയിന്റ്; സൗണ്ട് ഡിസൈൻ – സിങ്ക് സിനിമ; സൗണ്ട് മിക്സ് – കണ്ണൻ ഗണപത്; സ്റ്റിൽസ് – എസ്.ബി.കെ.; മാർക്കറ്റിംഗ് ഹെഡ് – വിജിത് വിശ്വനാഥൻ; പി.ആർ.ഒ – ശബരി.