Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സുഡാനി ഫ്രം നൈജീരിയ'യിലെ സ്നേഹമയിയായ ഉമ്മ;ചലച്ചിത്ര-നാടക നടി സാവിത്രി ശ്രീധരൻ അന്തരിച്ചു

സുഡാനി ഫ്രം നൈജീരിയ'യിലെ സ്നേഹമയിയായ ഉമ്മ;ചലച്ചിത്ര-നാടക നടി സാവിത്രി ശ്രീധരൻ അന്തരിച്ചു

പ്രശസ്ത ചലച്ചിത്ര-നാടക നടി സാവിത്രി ശ്രീധരൻ അന്തരിച്ചു. നാല് പതിറ്റാണ്ടിലേറെയായി നാടക വേദിയിലും ചലച്ചിത്ര രംഗത്തും സജീവ സാന്നിധ്യമായിരുന്നു അവർ. 2018-ൽ പുറത്തിറങ്ങിയ 'സുഡാനി ഫ്രം നൈജീരിയ' എന്ന ചിത്രത്തിലെ ഉമ്മയുടെ വേഷത്തിലൂടെ ചലച്ചിത്ര പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ സാവിത്രി ശ്രീധരൻ, ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ ഉൾപ്പെടെ നേടിയിട്ടുണ്ട്.

കെ.ടി. മുഹമ്മദിന്റെ കലിംഗ, കോഴിക്കോട് ചിരന്തന, സംഗമം, സ്റ്റേജ് ഇന്ത്യ തുടങ്ങിയ പ്രമുഖ നാടക സമിതികളുടെ ആയിരക്കണക്കിന് വേദികളിൽ അവർ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. നാടക രംഗത്തെ മികവിന് 1977-ലും 1993-ലും മികച്ച നടിക്കുള്ള സംസ്ഥാന അവാർഡുകൾ നേടി നാടകപ്രേമികളുടെ മനസ്സിൽ ഇടംപിടിച്ചു.

എം.ടി. വാസുദേവൻ നായരുടെ 'കടവ്' എന്ന ചിത്രത്തിൽ അമ്മ വേഷം അവതരിപ്പിച്ചുകൊണ്ടാണ് സാവിത്രി ശ്രീധരൻ വെള്ളിത്തിരയിലേക്ക് എത്തിയത്. തുടർന്ന് 'വലിയങ്ങാടി', 'ഡാകിനി', 'മേരാ നാം ഷാജി', 'വൈറസ്', 'ഇട്ടിമാണി: മെയ്ഡ് ഇൻ ചൈന', 'പട', 'പപ്പൻ' തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങളിൽ അഭിനയിച്ചു.

മികച്ച നാടക നടിക്കുള്ള സംസ്ഥാന അവാർഡുകൾക്ക് പുറമെ സംഗീത നാടക അക്കാദമി അവാർഡും അവർക്ക് ലഭിച്ചിട്ടുണ്ട്. 'സുഡാനി ഫ്രം നൈജീരിയ'യിലെ വികാരനിർഭരമായ അഭിനയത്തിന് ദേശീയ ചലച്ചിത്ര അവാർഡിൽ പ്രത്യേക പരാമർശവും മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും കരസ്ഥമാക്കി.




Related articles

See all
Popular News

ആക്ഷനും കോമഡിയും ഒത്തുചേരുന്ന ‘സീൻ’; സൂര്യയുടെ മാസ് പ്രകടനവുമായി കിടിലൻ ഗ്ലിംപ്സ് വീഡിയോ പ...

Popular News

മാർഗംകളി താളവും റാപ്പും ഒന്നിച്ച്; തരംഗമായി 'ഡിസ്കോ'യിലെ 'ഇതിന്നോ ആദമേ' ഗാനം, നവംബർ 6-ന് ച...

Popular News

തലൈവരുടെ ഗ്രാന്റ് എൻട്രി; 40 വർഷങ്ങൾക്കുശേഷം തിയേറ്ററിൽ ആരാധകർക്കൊപ്പം സിനിമ കണ്ട് സൂപ്പര്...

Popular News

'ഒരിടവേളയ്ക്ക് ശേഷം ഇന്നലെ ഒരു സിനിമ ഒറ്റയിരുപ്പിൽ കണ്ടു, മനസിൻ കയറിയ ഒരാൾ ഗ്ലിക്സനാണ്'; '...

Save your stories

Sign in