Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

'റെയ്ഡിനിടെ പിടിച്ചെടുത്ത ഡോളര്‍ തിരികെ വേണം'; ആന്റോ അഗസ്റ്റിന്‍ കോടതിയില്‍, നല്‍കാനാവില്ലെന്നും വിശദമായ പരിശോധന വേണമെന്നും പോലീസ്

'റെയ്ഡിനിടെ പിടിച്ചെടുത്ത ഡോളര്‍ തിരികെ വേണം'; ആന്റോ അഗസ്റ്റിന്‍ കോടതിയില്‍, നല്‍കാനാവില്ലെന്നും വിശദമായ പരിശോധന വേണമെന്നും പോലീസ്

കൊച്ചി: അർജന്റീന ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയെന്ന കേസിൽ നിർണായക നീക്കം. കേസുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ടിവി ആസ്ഥാനത്ത് നടത്തിയ റെയ്ഡിനിടെ പിടിച്ചെടുത്ത ഡോളർ തിരികെ വേണമെന്ന ആവശ്യവുമായി റിപ്പോർട്ടർ ടിവി മാനേജിങ് എഡിറ്ററും കേസിലെ ഒന്നാം പ്രതിയുമായ ആന്റോ അഗസ്റ്റിൻ കോടതിയില്‍. എന്നാൽ പിടിച്ചെടുത്ത വിദേശ നാണയം ഇപ്പോൾ തിരികെ നൽകാനാകില്ലെന്ന ശക്തമായ നിലപാടിലാണ് പ്രത്യേക അന്വേഷണസംഘം.

റിപ്പോർട്ടർ ടിവി ആസ്ഥാനത്തുനിന്ന് നടത്തിയ പരിശോധനയിൽ ഏകദേശം 6300 യുഎസ് ഡോളറാണ് അന്വേഷണസംഘം പിടിച്ചെടുത്തത്. ഈ വിദേശ നാണയത്തിന്റെ ഉറവിടം (Source) സംബന്ധിച്ച് വ്യക്തമായ വിശദീകരണം നൽകാൻ ആന്റോ അഗസ്റ്റിന് ഇതുവരെ സാധിച്ചിട്ടില്ലെന്ന് എസ്‌ഐടി ചൂണ്ടിക്കാട്ടുന്നു. വിഷയം സംബന്ധിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും (ED) ആദായനികുതി വകുപ്പിനും (Income Tax) എസ്‌ഐടി റിപ്പോർട്ട് കൈമാറിയിട്ടുണ്ട്. സാമ്പത്തിക ഇടപാടുകളിൽ വിശദമായ പരിശോധന തുടരുന്ന സാഹചര്യത്തിൽ പണം വിട്ടുനൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നാണ് എസ്‌ഐറ്റിയുടെ വിലയിരുത്തൽ.

അതേസമയം, കേസിൽ ആന്റോ അഗസ്റ്റിൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. കേസിലെ ഒന്നാം പ്രതിയായ ആന്റോ അഗസ്റ്റിനെ റെയ്ഡിനു പിന്നാലെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ എസ്‌ഐടി നീക്കം നടത്തുന്നതിനിടെയാണ് ഇയാൾ കോടതിയെ സമീപിച്ചത്. കേസിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയാണ് രണ്ടാം പ്രതി.


Related articles

See all
Popular News

'ഞാൻ പൊയ്‌ക്കൊള്ളാം, നിങ്ങൾ ആശുപത്രിയിലാക്ക്'; വാഹനാപകടത്തില്‍ പരുക്കേറ്റ യുവാവിന് രക്ഷകന...

Popular News

സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ; അപകീർത്തികരമായ പോസ്റ്റുകൾക്ക് വിലക്ക...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് കൊച്ചിയിൽ; ഇന്ന് രാവിലെ 11 മണി മുതല്‍ 4 വരെ വ്യാപക...

Save your stories

Sign in