Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

മിൽമ മലബാർ മേഖല യൂണിയൻ പിരിച്ചുവിട്ട സംഭവം; അന്വേഷണ സംഘത്തെ രൂപീകരിച്ച് സർക്കാർ

മിൽമ മലബാർ മേഖല യൂണിയൻ പിരിച്ചുവിട്ട സംഭവം; അന്വേഷണ സംഘത്തെ രൂപീകരിച്ച് സർക്കാർ

തിരുവനന്തപുരം: മിൽമ മലബാർ മേഖല യൂണിയൻ ഭരണസമിതി പിരിച്ചുവിട്ട സംഭവത്തിൽ കൂടുതൽ ക്രമക്കേടുകൾ പുറത്തുകൊണ്ടുവരുന്നതിനായി സർക്കാർ മൂന്നംഗ അന്വേഷണ സംഘത്തെ നിയോഗിച്ചു. മിൽമ ജോയിന്റ് ഡയറക്ടർ ജയസൂജീഷിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ ഡെപ്യൂട്ടി ഡയറക്ടർ സജിനി, അസിസ്റ്റന്റ് ഡയറക്ടർ സ്മിത എന്നിവരാണ് അംഗങ്ങൾ. പ്രാഥമിക പരിശോധനയിൽ ഗുരുതര നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് വിശദമായ അന്വേഷണത്തിന് സംഘത്തെ ചുമതലപ്പെടുത്തിയത്.

മലബാർ റൂറൽ ഡെവലപ്‌മെന്റ് ഫൗണ്ടേഷന്റെ മറവിൽ നടന്ന സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് യൂണിയൻ പിരിച്ചുവിട്ടത്. എം.ഡി.ആർ.എഫ് രൂപീകരിച്ച ശേഷം ഇതുവരെയും ഔദ്യോഗികമായി ഓഡിറ്റിംഗ് നടത്തിയിട്ടില്ലെന്ന് ക്ഷീരവികസന വകുപ്പ് രജിസ്ട്രാർ കണ്ടെത്തിയിരുന്നു. നിലവിൽ വയനാട് ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അഡ്മിനിസ്ട്രേറ്ററായി യൂണിയന്റെ ചുമതലയേറ്റെടുത്തിട്ടുണ്ട്. 

കാസർഗോഡ് ഡയറിയില്‍ ഗുണനിലവാരമില്ലാത്ത പാൽ സംഭരിച്ചതിലൂടെ മാത്രം 27.45 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണ്ടെത്തലുണ്ട്. ഈ വൻ തുക ഉത്തരവാദികളായ ഉദ്യോഗസ്ഥരിൽ നിന്നോ ബന്ധപ്പെട്ടവരിൽ നിന്നോ ഈടാക്കുന്നതിന് പകരം കണക്കുകളിൽ കുറവുകാണിച്ച് ക്രമക്കേട് മൂടിവെക്കാൻ നീക്കം നടന്നു. മലപ്പുറം ഡയറിയിൽ നിന്ന് വ്യാപകമായി നെയ്യ് മോഷ്ടിക്കപ്പെട്ട സംഭവത്തിന് പുറമെ, പാലുൽപ്പന്നങ്ങളുടെ സ്റ്റോക്കിൽ മാത്രം 84.45 ലക്ഷം രൂപയുടെ വൻ സാമ്പത്തിക അപകത തെളിഞ്ഞിട്ടുണ്ട്.


Related articles

See all
Popular News

മാസപ്പടിക്കേസ്: പിണറായിക്കും കുടുംബത്തിനുമെതിരെ എസ്.ഐ.ടി അന്വേഷണം; അന്വേഷണച്ചുമതല എസ്.പി വ...

Popular News

ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ: 1068 കോടി രൂപ അനുവദിച്ചു

Popular News

മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും: സംസ്ഥാനത്ത് മഴക്കെടുതിയില്‍ 9 മരണം; മലപ്പുറത്ത് കാണാതായ...

Popular News

പ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ ഡോ. ജി. വിജയരാഘവൻ അന്തരിച്ചു

Save your stories

Sign in