Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

അമ്മയുടെ ജന്മനാട്ടിൽ ക്യാമറയ്ക്ക് മുന്നിലെത്തി കുഞ്ഞാറ്റ; ശ്രീനാഥ് ഭാസിയും തേജാ ലക്ഷ്മിയും പ്രധാന വേഷങ്ങളിലെത്തുന്ന 'പ്രിയതമൻ' ആരംഭിച്ചു

അമ്മയുടെ ജന്മനാട്ടിൽ ക്യാമറയ്ക്ക് മുന്നിലെത്തി കുഞ്ഞാറ്റ; ശ്രീനാഥ് ഭാസിയും തേജാ ലക്ഷ്മിയും പ്രധാന വേഷങ്ങളിലെത്തുന്ന 'പ്രിയതമൻ' ആരംഭിച്ചു

നടൻ മനോജ് കെ. ജയന്റെയും പ്രശസ്ത നടി ഉർവ്വശിയുടെയും മകൾ തേജാ ലക്ഷ്മി (കുഞ്ഞാറ്റ) ആദ്യമായി അഭിനയരംഗത്തേക്ക് കടന്നുവരുന്നു. ഉർവ്വശിയുടെ ജന്മനാടായ കൊല്ലം, കരുനാഗപ്പള്ളിക്കടുത്തുള്ള ചവറ തെക്കുംഭാഗം സെന്റ് ജോസഫ് പള്ളി അങ്കണത്തിൽ നടന്ന ലളിതമായ ചടങ്ങോടെയാണ് 'പ്രിയതമൻ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. സെന്റ് ജോസഫ് പള്ളി വികാരി ഫാദർ ജോർജ് സെബാസ്റ്റ്യൻ ഭദ്രദീപം കൊളുത്തി പൂജ നിർവ്വഹിച്ചു.

റെജി പ്രഭാകർ സംവിധാനം ചെയ്യുന്ന ചിത്രം ശ്രേയാനിധി ക്രിയേഷൻസിന്റെ ബാനറിൽ സുനിൽകുമാർ എസ്, മുനീർ അറക്കൽ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. അച്ഛൻ മനോജ് കെ. ജയനൊപ്പമാണ് കുഞ്ഞാറ്റ പൂജച്ചടങ്ങുകൾക്ക് എത്തിയത്. ശ്രീനാഥ് ഭാസി, പത്മരാജ് രതീഷ്, സുധീർ കരമന, സുനിൽ സുഖദ, വിദ്യാ വിശ്വനാഥ് തുടങ്ങിയ സിനിമാരംഗത്തെ പ്രമുഖരും അണിയറപ്രവർത്തകരും ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.

കൃഷ്ണ പൂജപ്പുര തിരക്കഥയൊരുക്കുന്ന ഈ ചിത്രം ഒരു ഇടത്തരം പട്ടണത്തിന്റെ പശ്ചാത്തലത്തിൽ പറയുന്ന ഫാമിലി ഹ്യൂമർ സിനിമയാണ്. ഏറെ ആത്മബന്ധമുള്ള ഒരമ്മയുടെയും മകന്റെയും ജീവിതത്തിലേക്ക് എം.ബി.എ ബിരുദധാരിയായ ഒരു പെൺകുട്ടി കടന്നുവരുന്നതും തുടർന്നുണ്ടാകുന്ന രസകരമായ സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ശ്രീനാഥ് ഭാസി 'വിശ്വാസ്' എന്ന കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ 'പ്രിയ' എന്ന കഥാപാത്രമായാണ് തേജാ ലക്ഷ്മി എത്തുന്നത്.

ശാന്തി കൃഷ്ണ, ഇർഷാദ്, മീരാ നായർ, പി.പി. കുഞ്ഞികൃഷ്ണൻ മാഷ്, മഞ്ജു പത്രോസ്, ദിനേശ് പണിക്കർ, കുടശ്ശനാട് കനകം, സൂര്യാദാസ്, അഭിലാഷ് കൈഫ്, സുബിൻ, സിനു സൈനുദ്ദീൻ തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

  • അണിയറപ്രവർത്തകർ:
  • സംവിധാനം: റെജി പ്രഭാകർ
  • നിർമ്മാണം: സുനിൽകുമാർ എസ്, മുനീർ അറക്കൽ (ശ്രേയാനിധി ക്രിയേഷൻസ്)
  • തിരക്കഥ: കൃഷ്ണ പൂജപ്പുര (കഥ: സനു ഭാസ്കർ)
  • ഗാനങ്ങൾ: റഫീഖ് അഹമ്മദ്, മനു മഞ്ജിത്ത്
  • സംഗീതം: രമേഷ് നാരായൺ, ബിജിപാൽ, റോണി റാഫേൽ പശ്ചാത്തല സംഗീതം: റോണി റാഫേൽ
  • ഛായാഗ്രഹണം: പ്രദീപ് നായർ
  • എഡിറ്റിംഗ്: സിയാൻ ശ്രീകാന്ത്
  • മേക്കപ്പ്: പട്ടണം ഷാ | കോസ്റ്റ്യൂം: ഇന്ദ്രൻസ് ജയൻ
  • പ്രൊഡക്ഷൻ കൺട്രോളർ: ഹരി വെഞ്ഞാറമൂട് | പി.ആർ.ഒ: വാഴൂർ ജോസ്

    കരുനാഗപ്പള്ളിയിലും പരിസര പ്രദേശങ്ങളിലുമായി വാഗമണ്ണിലുമായാണ് ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാവുക.



Related articles

See all
Popular News

ദേശീയ അവാർഡ് നിറവിൽ വൈക്കം വിജയലക്ഷ്മി; ചേർത്തുപിടിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു

Popular News

"അച്ഛൻ തന്നത് ഈ കോടിക്കണക്കിന് ആരാധകരെ"; കൃത്യനിഷ്ഠ പഠിച്ചത് വിജയിൽ നിന്നെന്നും ജേസൺ സഞ്ജയ...

Popular News

‘വാഴ 2’യെ പിന്നിലാക്കി ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’; കേരളത്തിൽ 130 കോടി ക്ലബ്ബിൽ നിവിൻ–മമിത...

Popular News

മൂന്ന് പതിറ്റാണ്ടിന് ശേഷം മമ്മൂട്ടി–അടൂർ ഗോപാലകൃഷ്ണൻ കൂട്ടുകെട്ട്; ‘പദയാത്ര’ ട്രെയ്‌ലർ ഇന്...

Save your stories

Sign in