Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

വൃദ്ധസദനങ്ങൾ ഇനി 'സ്‌നേഹാലയം'; രേഖകളിലെല്ലാം പേരുമാറ്റാൻ ഉത്തരവിട്ട് സർക്കാർ,ബോധവൽക്കരണം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

വൃദ്ധസദനങ്ങൾ ഇനി 'സ്‌നേഹാലയം'; രേഖകളിലെല്ലാം പേരുമാറ്റാൻ ഉത്തരവിട്ട് സർക്കാർ,ബോധവൽക്കരണം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: സംസ്ഥാനത്തെ വൃദ്ധസദനങ്ങളുടെ പേര് 'സ്‌നേഹാലയം' എന്ന് മാറ്റിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് പ്രകാരം സ്ഥാപനങ്ങളുടെ എല്ലാ ഔദ്യോഗിക രേഖകളിലും പുതിയ പേര് രേഖപ്പെടുത്തി. വൃദ്ധസദനം എന്ന പേര് പൊതുപ്രയോഗത്തിൽ നിന്നും പൂർണ്ണമായി ഒഴിവാക്കാൻ ശക്തമായ ബോധവൽക്കരണം നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അഭിപ്രായപ്പെട്ടു.

നെയിം ബോർഡുകൾ, ഔദ്യോഗിക വെബ്‌സൈറ്റുകൾ, പ്രസിദ്ധീകരണങ്ങൾ, പൊതുജനങ്ങൾ ഉപയോഗിക്കുന്ന രേഖകൾ, മറ്റ് ആശയവിനിമയ സംവിധാനങ്ങൾ എന്നിവയിലെല്ലാം 'വൃദ്ധസദനം' എന്ന പേര് മാറ്റി 'സ്‌നേഹാലയം' എന്നാക്കുന്നതിനുള്ള ഭരണപരമായ നടപടികൾ അടിയന്തരമായി പൂർത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദ്ദേശിച്ചു. ഇതിനായി അടിയന്തര നടപടി സ്വീകരിക്കാൻ സാമൂഹികനീതി വകുപ്പ് ഡയറക്ടർക്ക് കമ്മീഷൻ നിർദ്ദേശം നൽകി.

'വൃദ്ധർ' എന്ന പ്രയോഗം മുതിർന്ന പൗരന്മാരിൽ അപകർഷതാ ബോധം ഉണ്ടാക്കാൻ ഇടയാക്കുന്ന സാഹചര്യത്തിൽ, പേര് മാറ്റി 'മുതിർന്ന പൗരന്മാരുടെ ഭവനം' എന്ന് പുനർനാമകരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രൊഫ. വർഗീസ് മാത്യുവാണ് കമ്മീഷനെ സമീപിച്ചത്.

തുടർന്ന്, 2024 ഡിസംബർ രണ്ടിന് പുറപ്പെടുവിച്ച 247/2024/SJD എന്ന സർക്കാർ ഉത്തരവ് പ്രകാരം സ്ഥാപനങ്ങളുടെ പേര് 'സ്‌നേഹാലയം' എന്ന് മാറ്റിയതായി സാമൂഹികനീതി വകുപ്പ് ഡയറക്ടർ കമ്മീഷനെ അറിയിച്ചു. എന്നാൽ ഇപ്പോഴും പൊതുസമൂഹത്തിലും രേഖകളിലും പഴയ പേര് തന്നെയാണ് ഉപയോഗിച്ചു വരുന്നത് എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കമ്മീഷൻ അടിയന്തര മാറ്റങ്ങൾക്ക് നിർദ്ദേശം നൽകിയത്.


Related articles

See all
Popular News

ഉപതിരഞ്ഞെടുപ്പ്: കോഴിക്കോട് കുറ്റിച്ചിറയിൽ യു.ഡി.എഫ് സീറ്റ് നിലനിർത്തി; ഫർസീന അറക്കലിന് തി...

Popular News

സംസ്ഥാനത്ത് വിദ്യാലയ നേതൃത്വത്തിൽ ആദ്യമായി ‘ചിറക് പ്രിവിലേജ് കാർഡ്’; ഇ.എം.ഇ.എ.യുടെ പദ്ധതിക...

Popular News

ചേവായൂർ ബാങ്ക് തിരഞ്ഞെടുപ്പ് അക്രമം: സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം. ഗിരീഷ് ഉൾപ്...

Popular News

വിമർശനങ്ങൾ തള്ളി എം.എ. ബേബി, ഇ.ഡി വിഷയത്തിൽ മൗനം പാലിച്ച് പിണറായി: സിപിഎം വിപുലീകൃത സംസ്ഥാ...

Save your stories

Sign in