Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കോഴിക്കോട് ദാരുണ അപകടം: കാറിന് തീപിടിച്ച് ചേവായൂർ സ്വദേശി സുധാകരൻ മരിച്ചു

കോഴിക്കോട് ദാരുണ അപകടം: കാറിന് തീപിടിച്ച് ചേവായൂർ സ്വദേശി സുധാകരൻ മരിച്ചു

കോഴിക്കോട്: ചേവായൂർ മഠത്തിൽ മുക്കിൽ കാർ മതിലിലിടിച്ച് തീപിടിച്ച് യാത്രികന്  ദാരുണാന്ത്യം. ചേവായൂർ സ്വദേശിയും വാഹന-വസ്തു ഇടപാട് വ്യാപാരിയുമായ സി.പി സുധാകരനാണ് (55) മരിച്ചത്. ഇന്ന് പുലർച്ചെ നാലുമണിയോടെയായിരുന്നു അപകടം. ബിസിനസ് ആവശ്യങ്ങൾക്കായി വീട്ടിൽ നിന്ന് കൊയിലാണ്ടിയിലേക്ക് പോകുംവഴി വീടിന് സമീപത്തുവെച്ചാണ് അപകടമുണ്ടായത്.

റോഡിലെ വലിയ ഇറക്കം ഇറങ്ങിവരുന്നതിനിടയിൽ സുധാകരൻ ഓടിച്ചിരുന്ന കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. നിയന്ത്രണം വിട്ട വാഹനം ആദ്യം റോഡരികിലെ ട്രാൻസ്ഫോർമറിന് സമീപം ഇടിക്കുകയും തുടർന്ന് നിയന്ത്രണം വിട്ട് മതിലിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു. ആഘാതത്തിൽ കാറിന് ഉടനടി തീപിടിച്ചു.

പുലർച്ചെ നാലേമുക്കാലോടെ വിവരമറിഞ്ഞ പ്രദേശവാസികൾ ഓടിയെത്തുമ്പോഴേക്കും കാർ പൂർണമായും ആളിക്കത്തുകയായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചെങ്കിലും കാറിനുള്ളിലുണ്ടായിരുന്ന സുധാകരൻ പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.


Related articles

See all
Popular News

പോലീസിനെതിരെ ഭീഷണി പ്രസംഗം: ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം എം. കെ. നിഗേഷിനെതിരെ കേസ്

Popular News

ഉപതിരഞ്ഞെടുപ്പ്: കോഴിക്കോട് കുറ്റിച്ചിറയിൽ യു.ഡി.എഫ് സീറ്റ് നിലനിർത്തി; ഫർസീന അറക്കലിന് തി...

Popular News

'ഗ്യാനേഷ് കുമാര്‍ ഏറ്റവും വലിയ യൂദാസ്, നമ്പര്‍ വണ്‍ ക്രിമിനല്‍'; ജനാധിപത്യത്തിന് വേണ്ടി...

Popular News

'ജയിപ്പിച്ച് വിട്ട ജനങ്ങളാണ് എന്റെ സ്പോൺസർ, കായിക താരങ്ങളെ ചേര്‍ത്തു പിടിക്കും'; ജി.വി. രാ...

Save your stories

Sign in