Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മലമൂത്ര വിസർജനം നടത്തിയതിന് മൂന്ന് വയസുകാരന് മർദനം; അധ്യാപികയ്ക്ക് സസ്‌പെൻഷൻ, സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മിഷൻ

മലമൂത്ര വിസർജനം നടത്തിയതിന് മൂന്ന് വയസുകാരന് മർദനം; അധ്യാപികയ്ക്ക് സസ്‌പെൻഷൻ, സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മിഷൻ

കോഴിക്കോട്: കൊയിലാണ്ടി കൊടക്കാട്ടുമുറിയില്‍ മൂന്നു വയസ്സുകാരനെ അങ്കണവാടി വര്‍ക്കര്‍ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തിന് പിന്നാലെ ആരോപണവിധേയയായ കൊയിലാണ്ടി പുതുക്കുടി അങ്കണവാടി അധ്യാപിക രേഷ്മയെ ഐ.സി.ഡി.എസ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ബാലാവകാശ കമ്മിഷന്റെ അടിയന്തര ഇടപെടല്‍.

കഴിഞ്ഞ വ്യാഴാഴ്ച അങ്കണവാടിയില്‍ വെച്ച് കുട്ടി മലമൂത്രവിസര്‍ജനം നടത്തിയതിന്റെ പേരില്‍ അധ്യാപിക കുട്ടിയെ മര്‍ദിച്ചുവെന്നാണ് രക്ഷിതാക്കളുടെ പരാതി. വൈകിട്ട് കുട്ടിയെ കുളിപ്പിക്കുന്ന സമയത്ത് കാലില്‍ അടിയേറ്റ പാടുകള്‍ കണ്ട വീട്ടുകാര്‍ കാര്യം അന്വേഷിച്ചപ്പോഴാണ് മര്‍ദനവിവരം പുറത്തറിയുന്നത്. തുടര്‍ന്ന് കുട്ടിയെ കൊയിലാണ്ടിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയെ പരിശോധിച്ച ഡോക്ടര്‍മാരാണ് സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കാന്‍ നിര്‍ദേശിച്ചത്. ഇതേത്തുടര്‍ന്ന് കുട്ടിയുടെ ബന്ധുക്കള്‍ പൊലീസിലും ചൈല്‍ഡ് ലൈനിലും പരാതി നല്‍കുകയായിരുന്നു.

സംഭവത്തില്‍ അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബാലാവകാശ സംരക്ഷണ കമ്മിഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോഴിക്കോട് ജില്ലാ പൊലീസ് മേധാവി, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ഐ.സി.ഡി.എസ് ജില്ലാ പ്രോഗ്രാം മാനേജര്‍ എന്നിവരോടാണ് കമ്മിഷന്‍ വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. കുട്ടികള്‍ക്കെതിരായ ഇത്തരം അതിക്രമങ്ങള്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും കുറ്റക്കാര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി ഉറപ്പാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.


Related articles

See all
Popular News

പ്രായപൂർത്തിയാകാത്തവർ വാഹനം ഓടിച്ചാൽ രക്ഷിതാക്കൾക്ക് പിഴയും തടവുശിക്ഷയും; കോഴിക്കോട് വ്യാപ...

Popular News

"ഏറ്റവും അപമാനിതനായി രാജിവെച്ച് പുറത്തുപോകുന്ന പ്രധാനമന്ത്രിയാകും മോദി"; ദേശ് ബഛാവോ മഹാറാല...

Popular News

നിലമ്പൂരിൽ പട്ടാപ്പകൽ 9.95 ലക്ഷം രൂപ കവർന്ന കേസ്; 24 മണിക്കൂറിനുള്ളിൽ പ്രതിയെ പൊക്കി പോലീസ...

Popular News

ഡെങ്കിപ്പനി വ്യാപനം രൂക്ഷം; കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസ് മൂന്ന് ദിവസത്തേക്ക് അടച്ചി...

Save your stories

Sign in