Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

"ഏറ്റവും അപമാനിതനായി രാജിവെച്ച് പുറത്തുപോകുന്ന പ്രധാനമന്ത്രിയാകും മോദി"; ദേശ് ബഛാവോ മഹാറാലിയില്‍ ആഞ്ഞടിച്ച് കെ.സി. വേണുഗോപാൽ

"ഏറ്റവും അപമാനിതനായി രാജിവെച്ച് പുറത്തുപോകുന്ന പ്രധാനമന്ത്രിയാകും മോദി"; ദേശ് ബഛാവോ മഹാറാലിയില്‍ ആഞ്ഞടിച്ച് കെ.സി. വേണുഗോപാൽ

കോഴിക്കോട്: ഏറ്റവും അപമാനിതനായി രാജിവെച്ച് പുറത്തുപോകുന്ന പ്രധാനമന്ത്രിയാകും മോദിയെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. രാജ്യത്ത് ജനാധിപത്യത്തെ വീണ്ടെടുക്കാനുള്ള പോരാട്ടമാണ് ഇവിടെ നടക്കുന്നത്. ഹരിയാന, മഹാരാഷ്ട്ര, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ കള്ളവോട്ടിലൂടെയാണ് ബി.ജെ.പി അധികാരത്തില്‍ വന്നതെന്നും ഇത് നരേന്ദ്ര മോദിയുടെ തന്ത്രമാണെന്നും അദ്ദേഹം ആരോപിച്ചു. കോഴിക്കോട് ഡിസിസിയുടെ ദേശ് ബഛാവോ മഹാറാലിയില്‍ സംസാരിക്കുകയായിരുന്നദ്ദേഹം.

ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെയും അദ്ദേഹം കടുത്ത ഭാഷയില്‍ വിമര്‍ശനമുന്നയിച്ചു. ഏതൊരു ക്രിമിനല്‍ കുറ്റവും ചെയ്യാന്‍ മടിയില്ലാത്ത ഉദ്യോഗസ്ഥനാണ് ഗ്യാനേഷ് കുമാറെന്നും നിയമത്തിന്റെ സംരക്ഷണം അദ്ദേഹത്തിന് ലഭിക്കുന്നുണ്ടെന്നും വേണുഗോപാല്‍ ആരോപിച്ചു. കോടിക്കണക്കിന് വോട്ടര്‍മാരെ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്ത ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്നും പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി മാധ്യമങ്ങളെ അഭിമുഖീകരിക്കാന്‍ ഭയപ്പെടുകയാണെന്നും 56 ഇഞ്ച് നെഞ്ചളവുണ്ടെങ്കില്‍ ധൈര്യമായി നേരിട്ട് സംവാദത്തിന് തയ്യാറാകണമെന്നും വേണുഗോപാല്‍ വെല്ലുവിളിച്ചു. ചരിത്രത്തില്‍ ഏറ്റവും അപമാനിതനായി രാജിവെച്ചു പുറത്തുപോകുന്ന പ്രധാനമന്ത്രിയായിരിക്കും നരേന്ദ്ര മോദിയെന്നും വോട്ടവകാശം സംരക്ഷിക്കാനുള്ള കോണ്‍ഗ്രസിന്റെ പോരാട്ടം ലക്ഷ്യം കാണുന്നതുവരെ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Related articles

See all
Popular News

അടിച്ചാല്‍ 25 കോടി; ക്രിസ്മസ്-ന്യൂ ഇയർ ബംപർ സമ്മാനത്തുക വീണ്ടും കൂട്ടി, ടിക്കറ്റ് വിൽപന നവ...

Popular News

സംസ്ഥാനത്ത് പോളിംഗ് സ്റ്റേഷനുകൾ പുനഃക്രമീകരിച്ചു; 216 പുതിയ പോളിങ് സ്റ്റേഷനുകള്‍, കേരളത്തി...

Popular News

'കൃഷിയാകണം കുട്ടികളുടെ ലഹരി'; 'കതിർ' കാർഷിക പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായി മോഹൻലാൽ

Popular News

കാലിക്കറ്റ് സർവകലാശാലയുടെ ചരിത്ര തീരുമാനം: ഡിഗ്രി, പി.ജി. പരീക്ഷകൾ ഇനി മലയാളത്തിലും എഴുതാം

Save your stories

Sign in