പിഎം ശ്രീ (PM-SHRI) പദ്ധതിയിൽ എൽഡിഎഫ് സർക്കാർ ഒപ്പിട്ടത് തെറ്റായിപ്പോയെന്ന് എൽഡിഎഫ് കൺവീനറും മുതിർന്ന സിപിഎം നേതാവുമായ ടി.പി. രാമകൃഷ്ണൻ തുറന്നുസമ്മതിച്ചു. കോഴിക്കോട്ട് നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിയാത്തതുപോലെയുള്ള പ്രതിസന്ധി ഘട്ടത്തിൽ, ദുർബലമായ ഒരു നിമിഷത്തിലാണ് പദ്ധതിയിൽ ഒപ്പിട്ടതെന്നും എന്നാൽ ആ തീരുമാനം ശരിയായിരുന്നില്ലെന്നതാണ് സിപിഎമ്മിന്റെയും എൽഡിഎഫിന്റെയും നിലപാടെന്നും അദ്ദേഹം പറഞ്ഞു.
തെറ്റുകൾ തിരിച്ചറിയാനും തിരുത്താനും രാഷ്ട്രീയ ആർജവമുള്ളത് ഇടതുപക്ഷത്തിനാണെന്ന് അദ്ദേഹം വ്യക്തമാക്കി. 2025 ഒക്ടോബറിലായിരുന്നു എൽഡിഎഫ് സർക്കാർ ഈ പദ്ധതിയിൽ ഒപ്പിട്ടത്.
പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടത് തെറ്റായിപ്പോയി; തുറന്നുസമ്മതിച്ച് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ