തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ സമരം തുടരുന്ന LPST ഉദ്യോഗാർത്ഥികളുമായി വിദ്യാഭ്യാസ മന്ത്രി ഇന്ന് വീണ്ടും ചർച്ച നടത്തും. ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ സമരക്കാരുടെ ആവശ്യങ്ങൾ വിശദമായി പരിഗണിച്ച ശേഷമായിരിക്കും ഈ നിർണായക കൂടിക്കാഴ്ച നടക്കുക.
നേരത്തെ ഉദ്യോഗാർത്ഥികൾ സർക്കാരിന് മുന്നിൽ വെച്ചിരുന്ന അഞ്ച് പ്രധാന ആവശ്യങ്ങളിൽ നാലെണ്ണവും അംഗീകരിക്കാൻ സർക്കാർ തയ്യാറായിരുന്നു. എന്നാൽ, ഏറ്റവും പ്രധാനപ്പെട്ട വിദ്യാർത്ഥി-അധ്യാപക അനുപാതം കുറയ്ക്കുന്ന കാര്യത്തിൽ തീരുമാനമായിരുന്നില്ല.
വിദ്യാർത്ഥി-അധ്യാപക അനുപാതം പരിഷ്കരിക്കുന്നത് സംബന്ധിച്ച് ധനകാര്യ വകുപ്പിന്റെയടക്കം അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ലഭിച്ച ശേഷമാകും വിദ്യാഭ്യാസ മന്ത്രി ഉദ്യോഗാർത്ഥികളുമായി ചർച്ചയ്ക്കിരിക്കുക. സാമ്പത്തിക ബാധ്യത കൂടി പരിശോധിച്ച ശേഷമാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാവുക.
വിദ്യാഭ്യാസ മന്ത്രി ഇന്ന് LPST ഉദ്യോഗാർത്ഥികളുമായി വീണ്ടും ചർച്ച നടത്തും