Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

വിഴിഞ്ഞം തുറമുഖം വഴിയുള്ള വ്യാപാരം കാര്യക്ഷമമാക്കാൻ ട്രേഡ് ഫെസിലിറ്റേഷൻ യോഗം ഇന്ന് തിരുവനന്തപുരത്ത്

വിഴിഞ്ഞം തുറമുഖം വഴിയുള്ള വ്യാപാരം കാര്യക്ഷമമാക്കാൻ ട്രേഡ് ഫെസിലിറ്റേഷൻ യോഗം ഇന്ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം വഴിയുള്ള കയറ്റുമതി-ഇറക്കുമതി (EXIM) വ്യാപാരം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും വ്യാപാര-ലോജിസ്റ്റിക്സ് മേഖലകളിലെ പുതിയ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനുമായി പ്രത്യേക ട്രേഡ് ഫെസിലിറ്റേഷൻ യോഗം സംഘടിപ്പിക്കുന്നു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ ലിമിറ്റഡും (VISL) ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയും സംയുക്തമായാണ് ഈ സംഗമത്തിന് വേദിയൊരുക്കുന്നത്.

ഇന്ന് വൈകിട്ട് 3 മുതൽ 5 വരെ തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിലെ സിംഫണി ഹാളിലാണ് യോഗം നടക്കുക. തുറമുഖം വഴിയുള്ള ചരക്കുനീക്കം സുഗമമാക്കുന്നതിനും വ്യാപാരികളുടെ സംശയങ്ങൾ ദൂരീകരിക്കുന്നതിനും ഈ കൂട്ടായ്മ ലക്ഷ്യമിടുന്നു.

ബ്യൂറോ ഓഫ് ഇമിഗ്രേഷൻ, ഇന്ത്യൻ കസ്റ്റംസ്, അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയ്‌ക്കൊപ്പം വിവിധ സർക്കാർ ഏജൻസികളും യോഗത്തിന്റെ ഭാഗമാകും. കൂടാതെ എം.എസ്.സി (MSC), മെർസ്ക് (Maersk) തുടങ്ങിയ ആഗോള ഷിപ്പിംഗ് കമ്പനികൾ, കയറ്റുമതി-ഇറക്കുമതി വ്യാപാരികൾ, ലോജിസ്റ്റിക്സ് സേവനദാതാക്കൾ, വിവിധ വ്യാപാര സംഘടനകൾ എന്നിവരുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും.


Related articles

See all
Popular News

സംസ്ഥാനത്ത് പുതിയ മദ്യനയം നവംബര്‍ 30-ന് മുമ്പ് പ്രഖ്യാപിക്കും; എൽഡിഎഫ് നയം അതേപടി തുടരില്ല...

Popular News

സ്വർണക്കവർച്ചയിൽ വമ്പൻ ട്വിസ്റ്റ്: 25 ലക്ഷത്തിന്റെ ക്വട്ടേഷനു പിന്നില്‍ ബിസിനസ് കുടിപ്പക;...

Popular News

2026-ലെ ജീവിതനിലവാര റാങ്കിങ്ങിൽ തിരുവനന്തപുരത്തിന് തിളക്കമാർന്ന നേട്ടം; രാജ്യത്തെ പ്രമുഖ ന...

Popular News

സോണിയ ജി ഇടപെട്ടില്ലായിരുന്നുവെങ്കിൽ ഇല്ലാത്ത ക്യാന്‍സര്‍ ശസ്ത്രക്രിയക്ക് ഞാന്‍ വിധേയനാകുമ...

Save your stories

Sign in