Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'ചില അധ്യായങ്ങൾ അവസാനിക്കേണ്ടതുണ്ട്'; ധോണിയുടെ വിരമിക്കലിന് പിന്നാലെ ഹൃദയസ്പർശിയായ കുറിപ്പുമായി സാക്ഷി

'ചില അധ്യായങ്ങൾ അവസാനിക്കേണ്ടതുണ്ട്'; ധോണിയുടെ വിരമിക്കലിന് പിന്നാലെ ഹൃദയസ്പർശിയായ കുറിപ്പുമായി സാക്ഷി

ചെന്നൈ സൂപ്പർ കിങ്‌സ് ഇതിഹാസം എം.എസ്. ധോണി ഐ.പി.എല്ലിൽ നിന്ന് വിരമിച്ചതിന് പിന്നാലെ ആരാധകർക്ക് ഹൃദയസ്പർശിയായ നന്ദിക്കുറിപ്പുമായി ഭാര്യ സാക്ഷി ധോണി. ഐ.പി.എൽ 2027 സീസണിന് മുന്നോടിയായി ധോണിയെ ടീം മെന്ററായി ചെന്നൈ സൂപ്പർ കിംഗ്‌സ് പ്രഖ്യാപിച്ചതോടെയാണ് താരത്തിന്റെ ഐ.പി.എൽ കരിയറിന് ഔദ്യോഗിക വിരാമമായത്. മനോഹരമായ പുതിയ അധ്യായങ്ങൾ തുടങ്ങുന്നതിനായി ചില അധ്യായങ്ങൾ അവസാനിക്കേണ്ടതുണ്ടെന്ന് ഇൻസ്റ്റഗ്രാമിലൂടെ സാക്ഷി കുറിച്ചു.

മലമുകളിലെ മനോഹരമായ ഒരു വ്യൂപോയിന്റിൽ നിൽക്കുന്ന ധോനിയുടെ ചിത്രത്തിനൊപ്പമാണ് സാക്ഷി തന്റെ കുറിപ്പ് പങ്കുവെച്ചത്. വർഷങ്ങളായി മാഹിയെ സ്നേഹിക്കുകയും പിന്തുണയ്ക്കുകയും വിശ്വസിക്കുകയും ചെയ്ത എല്ലാവരോടും ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദി അറിയിക്കുന്നതായി സാക്ഷി പറഞ്ഞു. പുതിയ തുടക്കങ്ങൾക്കും സാഹസികതകൾക്കും ആശംസകൾ നേർന്ന സാക്ഷി, ധോണിയെക്കുറിച്ച് എന്നും അഭിമാനം മാത്രമാണുള്ളതെന്നും കൂട്ടിച്ചേർത്തു.

2008-ലെ പ്രഥമ ടൂർണമെന്റിൽ ആരംഭിച്ച ധോണിയുടെ ഐ.പി.എൽ യാത്രയാണ് 45-ാം വയസ്സിൽ അവസാനിക്കുന്നത്. 16 സീസണുകളിൽ ചെന്നൈക്കായി കളത്തിലിറങ്ങിയ അദ്ദേഹം മികച്ച നായകനായും ഫിനിഷറായും ക്രിക്കറ്റ് ലോകത്ത് മായാത്ത മുദ്ര പതിപ്പിച്ചു. ധോണിയുടെ നായകത്വത്തിന് കീഴിൽ 2010, 2011, 2018, 2021, 2023 വർഷങ്ങളിലായി അഞ്ച് ഐ.പി.എൽ കിരീടങ്ങൾ നേടിയ ചെന്നൈ സൂപ്പർ കിംഗ്‌സ് ലീഗിലെ കരുത്തരായി മാറിയിരുന്നു.


Related articles

See all
Popular News

'ക്യാപ്റ്റൻ കൂളി'ന്റെ ആരാധകരായി പാക് താരങ്ങളും; ധോണിയുടെ നേതൃപാടവത്തെ വാനോളം പുകഴ്ത്തി മുൻ...

Popular News

മെസിയുടെ പത്താം നമ്പർ ജേഴ്സിയിൽ തിളങ്ങി നിക്കോ പാസ്; യുവതാരങ്ങളുടെ കരുത്തിൽ കോസ്റ്റാറിക്കയ...

Popular News

ക്രിക്കറ്റിന് പിന്നാലെ ഫുട്ബോളിലും ആധിപത്യം സ്ഥാപിച്ച് ഇന്ത്യ ; ഫൈനലിൽ പാകിസ്ഥാനെ 2-1ന് തക...

Popular News

ഭയം ഗ്രസിക്കുന്നുവെങ്കിൽ അയാള്‍ ധോണിയല്ല': തലയോടുള്ള ആരാധന തുറന്നുപറഞ്ഞ് മുഖ്യമന്ത്രി വി.ഡ...

Save your stories

Sign in