Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

പ്രിയം, പ്രിയങ്കരം പ്രിയദര്‍ശിനി; സ്ത്രീകളുടെ ജനകീയ പദ്ധതി ഒരു മാസം പിന്നിടുമ്പോള്‍ വന്‍ വിജയം

പ്രിയം, പ്രിയങ്കരം പ്രിയദര്‍ശിനി; സ്ത്രീകളുടെ ജനകീയ പദ്ധതി ഒരു മാസം പിന്നിടുമ്പോള്‍ വന്‍ വിജയം

തിരുവനന്തപുരം: സ്ത്രീ സമത്വം കേവലം പ്രസംഗങ്ങളിലും പ്രഖ്യാപനങ്ങളിലും ഒതുങ്ങേണ്ടതല്ല എന്ന് പ്രവര്‍ത്തിയിലൂടെ തെളിയിച്ച യുഡിഎഫ് സര്‍ക്കാരിന്റെ ജനകീയ പദ്ധതിയായ 'ഇന്ദിര പ്രിയദര്‍ശിനി' വിജയകരമായി ഒരു മാസം പൂര്‍ത്തിയാക്കുന്നു. കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്കായി നടപ്പിലാക്കിയ സൗജന്യ യാത്രാ പദ്ധതി ഇതിനോടകം തന്നെ കേരളത്തിലെ വനിതകള്‍ക്ക് ഏറ്റവും ഉപകാരപ്രദമായ ഒന്നായി മാറിക്കഴിഞ്ഞു. ദൂരപരിധിയില്ലാതെ സ്ത്രീകള്‍ക്ക് സൗജന്യമായി യാത്ര ചെയ്യാന്‍ അവസരമൊരുക്കുന്ന ഈ പദ്ധതി, പൊതുഗതാഗത രംഗത്ത് പുതിയൊരു ചരിത്രമാണ് കുറിച്ചിരിക്കുന്നത്.

1936-ല്‍ 'തിരുവിതാംകൂര്‍ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റ്' എന്ന പേരില്‍ ആരംഭിച്ച് ഇന്നിതാ 'പ്രിയദര്‍ശിനി' സ്ത്രീ സൗജന്യ പദ്ധതിയില്‍ എത്തിനില്‍ക്കുമ്പോള്‍ കേരളത്തിന്റെ പൊതുഗതാഗത ചരിത്രം പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയാണ്. അന്ന് തിരുവിതാംകൂര്‍ മഹാരാജാവും ബന്ധുജനങ്ങളുമായിരുന്നു ആദ്യ ഉദ്ഘാടന യാത്രയിലെ യാത്രക്കാരെങ്കില്‍, പ്രിയദര്‍ശിനി പദ്ധതിയുടെ തുടക്കം അങ്ങനെയായിരുന്നില്ല. സ്ത്രീ-പുരുഷ-ട്രാന്‍സ്ജെന്‍ഡര്‍ ഭേദമില്ലാതെ, ഭരണാധികാരികളെന്നോ പൊതുജനമെന്നോ വ്യത്യാസമില്ലാതെ എല്ലാവരും ഇരു കൈകളും നീട്ടിയാണ് ഈ പദ്ധതിയെ സ്വീകരിച്ചത്.

പദ്ധതി പ്രകാരം സ്ത്രീകള്‍ക്ക് സൗജന്യമായി യാത്ര ചെയ്യാമെങ്കിലും, സുഗമമായ യാത്രയ്ക്കായി കണ്ടക്ടറില്‍ നിന്നും 'സീറോ ടിക്കറ്റ്' നിര്‍ബന്ധമായും വാങ്ങിയിരിക്കണം. പ്രത്യേകിച്ച്, എറണാകുളം പോലുള്ള അതിവേഗം വളരുന്ന വ്യാവസായിക നഗരങ്ങളില്‍ ദിവസേന ജോലിക്കായി യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്കാണ് ഈ പദ്ധതി വലിയൊരു അനുഗ്രഹമായി മാറിയിരിക്കുന്നത്. ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ഭൂരിഭാഗം വരുന്ന വനിതകള്‍ക്കും യാത്രയ്ക്കായി ചെലവാകുന്ന തുക ലാഭിക്കാന്‍ കഴിഞ്ഞത് അവരുടെ വ്യക്തിപരമായ നേട്ടം മാത്രമല്ല, മറിച്ച് ആ കുടുംബങ്ങളുടെ തന്നെ വലിയൊരു ആശ്വാസമായി മാറിയിരിക്കുകയാണ്. ഒരു മാസം പിന്നിടുമ്പോള്‍ നിരവധി സാധാരണക്കാരാണ് ഈ ജൈത്രയാത്രയുടെ വിജയമധുരം നുകരുന്നത്.

കേരളത്തിലെ സ്ത്രീ സമൂഹത്തിനുള്ള ആദരമായി മുഖ്യമന്ത്രി വി.ഡി സതീശന്‍ സംസ്ഥാനത്തിന് സമര്‍പ്പിച്ച ഈ പദ്ധതി, രാജ്യത്തിന് മാത്രമല്ല ലോകത്തിന് തന്നെ മികച്ച മാതൃകയാണെന്ന് തെളിയിച്ചിരിക്കുകയാണ്. പ്രാവര്‍ത്തികമാക്കിയ ജനകീയ പദ്ധതിയിലൂടെ സ്ത്രീ ശാക്തീകരണത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ പുതിയൊരു വഴിവിളക്കായി മാറിയിരിക്കുന്നു.

Related articles

See all
Popular News

'ഡി.വൈ.എഫ്.ഐ സമരം ജനാധിപത്യ വിരുദ്ധം'; യൂണിവേഴ്‌സിറ്റി കോളേജ് അക്രമത്തിൽ ഉന്നതതല അന്വേഷണത്...

Popular News

'യൂണിവേഴ്‌സിറ്റി കോളേജിൽ ഓപ്പറേഷൻ തൂഫാൻ അനിവാര്യം, 'സിപിഎമ്മും ഡിവൈഎഫ്ഐയും ബിജെപിയുടെ ആയുധ...

Popular News

"മന്ത്രിമാർക്ക് നേരെ തുടർച്ചയായ ആക്രമണം; ക്രമസമാധാനം തകർക്കാൻ ബി.ജെ.പിയും സി.പി.എമ്മും ഒറ്...

Popular News

'10 വർഷത്തെ ഗുണ്ടായിസം ഇനി നടപ്പില്ല' മന്ത്രി ഒ.ജെ. ജനീഷിനെ ആക്രമിച്ചത് സി.പി.എം നേതൃത്വത്...

Save your stories

Sign in