Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മുട്ടിൽ മരംമുറി കേസ്: അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; വിചാരണ സ്റ്റേ ചെയ്യണമെന്ന ഹർജി ഹൈക്കോടതി തള്ളി

മുട്ടിൽ മരംമുറി കേസ്: അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; വിചാരണ സ്റ്റേ ചെയ്യണമെന്ന ഹർജി ഹൈക്കോടതി തള്ളി

മുട്ടിൽ മരംമുറി കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്ക് ഹൈക്കോടതിയിൽ നിന്ന് വൻ തിരിച്ചടി. അമ്പലമേട് പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ വിചാരണ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജി ഹൈക്കോടതി തള്ളി. ഇതോടെ കേസിൽ വിചാരണ നടപടികളുമായി മുന്നോട്ടുപോകാൻ പോലീസിനും വിചാരണക്കോടതിക്കും വഴിതുറന്നു.

അതേസമയം, മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനക്കേസിൽ പ്രധാന പ്രതിയായ റോജി അഗസ്റ്റിൻ വിചാരണക്കോടതിയിൽ ഹാജരായി. എന്നാൽ കേസ് പരിഗണിച്ചപ്പോൾ മറ്റ് പ്രതികളായ ആന്റോ അഗസ്റ്റിനും ജോസുകുട്ടി അഗസ്റ്റിനും കോടതിയിൽ എത്തിയിരുന്നില്ല. ഇതിൽ കടുത്ത അമർഷം രേഖപ്പെടുത്തിയ കോടതി, മറ്റ് പ്രതികൾ എവിടെയാണെന്ന് ആരായുകയും "ആളെ കളിയാക്കുകയാണോ" എന്ന് ചോദിച്ചുകൊണ്ട് റോജി അഗസ്റ്റിനോട് മാറിനിൽക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.

കോടതി വളപ്പിൽ വെച്ച് മാധ്യമങ്ങളോട് പ്രതികരണത്തിന് നിൽക്കാതെ റോജി അഗസ്റ്റിൻ കയർത്തു സംസാരിച്ചു. മാധ്യമങ്ങൾ തങ്ങൾക്കെതിരെ കള്ളം പ്രചരിപ്പിക്കുകയാണെന്നും, തങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു എന്ന വാർത്തകൾ അസത്യമാണെന്നും അദ്ദേഹം ആരോപിച്ചു. കൂടാതെ ഹൈക്കോടതി ഹർജി തള്ളിയാൽ അപ്പീൽ നൽകാൻ രാജ്യത്ത് മറ്റ് കോടതികൾ ഉണ്ടല്ലോ എന്നും റോജി അഗസ്റ്റിൻ മാധ്യമങ്ങളോട് ചോദിച്ചു.


Related articles

See all
Popular News

നെടുമ്പാശ്ശേരി വാഹനാപകടം: പ്രായപൂർത്തിയാകാത്ത പ്രതിക്ക് മദ്യം നൽകിയ ബാറുകൾക്കെതിരെ കേസെടുക...

Popular News

എയർ ഇന്ത്യ എക്സ്പ്രസിന്റെ ഏറ്റവും വലിയ ശീതകാല ഷെഡ്യൂൾ പ്രഖ്യാപിച്ചു; കൊച്ചി-ബാങ്കോക്ക്, തി...

Popular News

എറണാകുളത്ത് സിപിഎമ്മിൽ പടലപ്പിണക്കം; പാർട്ടി നേതൃത്വത്തിനും സംഘടനാ വീഴ്ചയ്ക്കുമെതിരെ രൂക്ഷ...

Popular News

വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങൾ ഇന്ന് മുതൽ; തോൽവിയിൽ തട്ടിയും തടഞ്ഞും ജില്ലാ കമ്മിറ്റിക...

Save your stories

Sign in