Logo
Fri, Jul 10, 2026 • 08:53 PM
LIVE TV
Watch

No business videos available

No Middle East videos available

'പിണറായിയുടെ ധാര്‍ഷ്ട്യവും സംസാരരീതിയും തിരിച്ചടിയായി; ഡിവൈഎഫ്‌ഐ കോട്ടയം ജില്ലാ സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 10, 2026
1 min read
SHARE:
SAVE: Login to save

'പിണറായിയുടെ ധാര്‍ഷ്ട്യവും സംസാരരീതിയും തിരിച്ചടിയായി; ഡിവൈഎഫ്‌ഐ കോട്ടയം ജില്ലാ സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം

കോട്ടയം: ഡിവൈഎഫ്ഐ കോട്ടയം ജില്ലാ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന നേതൃത്വത്തിനുമെതിരെ പ്രതിനിധികളുടെ രൂക്ഷവിമര്‍ശനം. മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യവും പ്രയോഗങ്ങളുമാണ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കും മുന്നണിക്കും വലിയ തിരിച്ചടിയുണ്ടാക്കിയതെന്ന് സമ്മേളനത്തില്‍ ആരോപണമുയര്‍ന്നു. മൈക്ക് വിഷയം, 'വീട്ടില്‍ പോയി ചോദിക്ക്' തുടങ്ങിയ പ്രയോഗങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ വലിയ അതൃപ്തി ഉണ്ടാക്കിയതായി പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.

സംഘടനയുടെ പ്രവര്‍ത്തന ശൈലിക്കെതിരെയും കനത്ത സ്വയംവിമര്‍ശനമാണ് സമ്മേളനത്തില്‍ ഉയര്‍ന്നത്. കഴിഞ്ഞ 10 വര്‍ഷമായി എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒരു 'ബി ടീം' മാത്രമായി ഡിവൈഎഫ്ഐ ചുരുങ്ങിപ്പോയെന്ന് പ്രതിനിധികള്‍ കുറ്റപ്പെടുത്തി. ജനകീയ പ്രശ്‌നങ്ങളിലും സമരങ്ങള്‍ ഏറ്റെടുക്കുന്നതിലും സംഘടനയ്ക്ക് വലിയ വീഴ്ച പറ്റി. മുന്‍കാലങ്ങളിലെപ്പോലെ യുവജന പ്രക്ഷോഭങ്ങള്‍ നയിക്കാന്‍ കഴിയാത്തതിനാല്‍ സംസ്ഥാനത്താകെ സംഘടന പിന്നോട്ട് പോയതായും വിലയിരുത്തലുണ്ടായി.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മുതിര്‍ന്ന നേതാവ് കെ.കെ. രാഗേഷിനുമെതിരെയും സമ്മേളനത്തില്‍ കടുത്ത അതൃപ്തിയാണ് ഉയര്‍ന്നത്. എം.വി. ഗോവിന്ദന്റെ ജനങ്ങളോടുള്ള സംസാരരീതിയും ഭാഷാപ്രയോഗങ്ങളും ശരിയല്ലെന്നും, സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ സംസാരിക്കാന്‍ അദ്ദേഹം പരാജയപ്പെട്ടത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചെന്നും വിമര്‍ശനമുയര്‍ന്നു. കെ.കെ. രാഗേഷ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി എന്ന പദവിയില്‍ പൂര്‍ണ്ണ പരാജയമായിരുന്നുവെന്നും സമ്മേളനത്തില്‍ പ്രതിനിധികള്‍ തുറന്നടിച്ചു.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10