സിപിഎം വാദങ്ങള്‍ പൊളിഞ്ഞു; സിഎംആര്‍എല്‍ ഇടപാടില്‍ കര്‍ത്തയുടെ നിര്‍ണായക വെളിപ്പെടുത്തല്‍; പിണറായിക്കും വീണയ്ക്കും തിരിച്ചടി
സിഎംആർഎൽ – എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ പിണറായി വിജയനും മകൾ വീണ വിജയനും സിപിഎമ്മിനും ഒരുപോലെ തിരിച്ചടിയായി സിഎംആർഎൽ ഉടമ ശശിധരൻ കർത്തയുടെ നിർണായക മൊഴി. എക്സാലോജിക് കമ്പനിക്ക് താൻ പണം നൽകിയത് വീണ വിജയൻ നൽകിയ ഏതെങ്കിലും സേവനത്തിന്റെ പേരിലല്ലെന്നും, പിണറായി വിജയനുമായുള്ള വ്യക്തിപരമായ അടുപ്പം മൂലമാണെന്നുമാണ് കർത്ത എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മൊഴി നൽകിയിരിക്കുന്നത്. ഇതോടെ വിഷയത്തിൽ സിപിഎം ഇതുവരെ നൽകിയിരുന്ന ന്യായീകരണങ്ങളും വാദങ്ങളും പൂർണ്ണമായി പൊളിയുകയാണ്.
വീണ വിജയൻ സിഎംആർഎല്ലിന് യാതൊരുവിധ സേവനങ്ങളും നൽകിയിട്ടില്ലെന്ന് കർത്ത തുറന്നുപറഞ്ഞതോടെ കമ്പനികൾ തമ്മിലുള്ള നിയമപരമായ കരാർ എന്ന വാദം അസാധുവായിരിക്കുകയാണ്. എക്സാലോജിക് എന്ന സ്ഥാപനം പ്രവർത്തിച്ചത് തന്നെ കർത്ത നൽകിയ പണം ഉപയോഗിച്ചാണെന്നാണ് ഇഡിയുടെ കണ്ടെത്തൽ. കർത്തയുടെ പുതിയ വെളിപ്പെടുത്തലോടെ കേസിൽ പിണറായി വിജയനും വീണ വിജയനും കൂടുതൽ നിയമക്കുരുക്കിലായിരിക്കുകയാണ്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.