ആർപ്പോ ഈർറോ... ആർപ്പോ ഈർറോ..; 72-ാമത് നെഹ്‌റു ട്രോഫിയില്‍ മുത്തമിട്ട് അരോമ ചുണ്ടൻ
ആലപ്പുഴ: പുന്നമടക്കായലിൽ ആവേശം വാനോളമുയർന്ന ഫൈനൽ പോരാട്ടത്തിൽ നടുഭാഗം ചുണ്ടനെ പിന്നിലാക്കി അരോമ ചുണ്ടൻ 72-ാമത് നെഹ്റു ട്രോഫിയിൽ ജലരാജാവായി. 4 മിനിറ്റും 23 സെക്കൻഡും കൊണ്ട് ഫിനിഷിങ് ലൈൻ തൊട്ടാണ് അരോമ കന്നിക്കിരീടത്തിൽ മുത്തമിട്ടത്. പോരാട്ടത്തിൽ നടുഭാഗം ചുണ്ടൻ രണ്ടാം സ്ഥാനം നേടി.
ആറ് ഹീറ്റ്സുകളിലായി നടന്ന പ്രാഥമിക പോരാട്ടങ്ങൾക്ക് ശേഷമാണ് ഫൈനൽ മത്സരം അരങ്ങേറിയത്. ആദ്യ ഹീറ്റ്സിൽ വീയപുരം (4.20 മിനിറ്റ്), മൂന്നാം ഹീറ്റ്സിൽ മേൽപ്പാടം (4.17 മിനിറ്റ്), നാലാം ഹീറ്റ്സിൽ അരോമ (4.27 മിനിറ്റ്) എന്നിവർ ഒന്നാമതെത്തി ഫൈനൽ ബർത്ത് ഉറപ്പിച്ചു. രണ്ടാം ഹീറ്റ്സിൽ ചമ്പക്കുളവും അഞ്ചാം ഹീറ്റ്സിൽ നിരണവും (4.28 മിനിറ്റ്) ആറാം ഹീറ്റ്സിൽ ആനാരി ചുണ്ടനും ഒന്നാമതെത്തിയെങ്കിലും മികച്ച സമയത്തിന്റെ അടിസ്ഥാനത്തിൽ നടുഭാഗം നാലാമതായി ഫൈനലിലേക്ക് യോഗ്യത നേടുകയായിരുന്നു. എന്നാൽ ഫൈനൽ പോരാട്ടത്തിൽ ഹീറ്റ്സിലെ സമയം മെച്ചപ്പെടുത്തി അരോമ കിരീടത്തിലേക്ക് തുഴഞ്ഞുകയറി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.