തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ഉയര്‍ന്ന താപനില തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. സാധാരാണയെക്കാള്‍ മൂന്നു മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാനാണ് സാധ്യത. സൂര്യാഘാതവും നിര്‍ജലീകരണവും ഒഴിവാക്കുന്നതിനായി പകല്‍ 11 മണി മുതല്‍ വൈകുന്നേരം 3 മണി വരെയുള്ള സമയത്ത് തുടര്‍ച്ചയായി നേരെ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും ആരോഗ്യ വകുപ്പും ജാഗ്രതാ നിര്‍ദേശം നല്‍കി.
ദാഹം തോന്നിയില്ലെങ്കിലും ആവശ്യത്തിന് വെള്ളം കുടിച്ച് ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ എല്ലാവരും ശ്രദ്ധിക്കണം. പുറംജോലികളില്‍ ഏര്‍പ്പെടുന്നവരും സ്‌കൂള്‍ കുട്ടികളും പ്രായമായവരും പ്രത്യേക ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.
അതേസമയം, കനത്ത ചൂടിന് ആശ്വാസമായി നാളെ മുതല്‍ സംസ്ഥാനത്ത് മഴയെത്തുമെന്നും കാലാവസ്ഥാ പ്രവചനമുണ്ട്. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ തിങ്കളാഴ്ച പത്തനംതിട്ട, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ബുധനാഴ്ചയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുമെന്നാണ് വിലയിരുത്തല്‍. മഴ ശക്തമാകുന്നതോടെ ഉയര്‍ന്ന താപനിലയില്‍ കുറവുണ്ടാകുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ പ്രതീക്ഷ.
സംസ്ഥാനത്ത് താപനില കുതിച്ചുയരുന്നു; സൂര്യാഘാത സാധ്യത, ജാഗ്രത