Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കാരോട്... ടി.പി വധമെന്ന തിരുത്താനാവാത്ത തെറ്റ് ഏറ്റുപറയാനുള്ള സത്യസന്ധത നിങ്ങള്‍ക്കുണ്ടോ?': രൂക്ഷ വിമര്‍ശനവുമായി കെകെ രമ

'വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കാരോട്... ടി.പി വധമെന്ന തിരുത്താനാവാത്ത തെറ്റ് ഏറ്റുപറയാനുള്ള സത്യസന്ധത നിങ്ങള്‍ക്കുണ്ടോ?':  രൂക്ഷ വിമര്‍ശനവുമായി കെകെ രമ

കോഴിക്കോട്: കോഴിക്കോട് പുരോഗമിക്കുന്ന സി.പി.എം വിശാല സംസ്ഥാന സമിതി യോഗത്തെയും പാര്‍ട്ടി നേതൃത്വത്തെയും രൂക്ഷമായി വിമര്‍ശിച്ച് കെ.കെ രമ എംഎല്‍എ. പാര്‍ട്ടി നേതൃത്വം ചെയ്തു കൂട്ടിയ തെറ്റുകള്‍ തിരുത്താനെന്ന പേരില്‍ ചേരുന്ന യോഗത്തിന്, ടി.പി ചന്ദ്രശേഖരന്റെ കൊലപാതകമെന്ന തിരുത്താനാവാത്ത തെറ്റ് പൊതുസമൂഹത്തോട് ഏറ്റുപറയാനുള്ള രാഷ്ട്രീയ സത്യസന്ധതയുണ്ടോയെന്ന് കെ.കെ രമ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.

നേതൃത്വം ചെയ്തുകൂട്ടിയ നൂറുകൂട്ടം രാഷ്ട്രീയവും സംഘടനാപരവുമായ തെറ്റുകള്‍ തിരുത്താനെന്ന പേരില്‍ കൊട്ടിഘോഷിച്ചാണ് യോഗം ചേരുന്നതെന്ന് രമ കുറിച്ചു. വി.എസ് അച്യുതാനന്ദനും വിജയന്‍ മാഷുമടക്കമുള്ളവര്‍ നടത്തിയ രാഷ്ട്രീയ സമരത്തെ പിന്തുണയ്ക്കുകയും, നേതൃത്വത്തിന്റെ അഴിമതിക്കും നയവഞ്ചനകള്‍ക്കുമെതിരെ വിട്ടുവീഴ്ചയില്ലാതെ വിരല്‍ ചൂണ്ടുകയും ചെയ്ത ഒരൊറ്റ കുറ്റത്തിനാണ് ടി.പി ചന്ദ്രശേഖരനെ സി.പി.എം നേതാക്കള്‍ ഗൂഢാലോചന നടത്തി വെട്ടിനുറുക്കി കൊലപ്പെടുത്തിയത്. ഈ നിഷ്ഠുര കൊലപാതകമെന്ന തിരുത്താനാവാത്ത തെറ്റ് ഏറ്റുപറയാനുള്ള ആര്‍ജ്ജവം പാര്‍ട്ടിക്കുണ്ടോ എന്ന് രമ ചോദിച്ചു.

തിരഞ്ഞെടുപ്പ് തിരിച്ചടിയെ തുടര്‍ന്ന് തിരുത്തല്‍ നടപടികള്‍ക്കായി സി.പി.എം കോഴിക്കോട്ട് വിശാല സംസ്ഥാന സമിതി യോഗം നടത്തുന്ന പശ്ചാത്തലത്തിലാണ് പാര്‍ട്ടി നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കിക്കൊണ്ടുള്ള കെ.കെ രമയുടെ പ്രതികരണം.

Related articles

See all
Popular News

നെടുമ്പാശ്ശേരി വാഹനാപകടം: സുഹൈലിന്റെ ലൈസന്‍സ് റദ്ദാക്കും; കൂടെയുണ്ടായിരുന്നവര്‍ക്കെതിരെ പ്...

Popular News

സി.എം.ആര്‍.എല്‍ അഴിമതിക്കേസ്: വിജിലന്‍സ് ഇന്ന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യും; പിണറായിക്കു...

Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം; തിരുവനന്തപുരത്ത് ഇന്ന് കെപിസിസിയുടെ 'ജന...

Popular News

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിന് ഇന്ന് തുടക്കം; ഗ്യാനേഷ് കുമാറിനെ മാറ്റാന്‍ പ...

Save your stories

Sign in