Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ശബരിമല സ്വർണ്ണക്കൊള്ള: പ്രതികൾ ഓരോന്നായി പുറത്തേക്ക്; പോറ്റിയുടെ വിധി ഇന്ന്

ശബരിമല സ്വർണ്ണക്കൊള്ള: പ്രതികൾ ഓരോന്നായി പുറത്തേക്ക്; പോറ്റിയുടെ വിധി ഇന്ന്

ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും. കട്ടിളപ്പാളി കേസുമായി ബന്ധപ്പെട്ട് 90 ദിവസത്തെ റിമാൻഡ് കാലാവധി പിന്നിട്ട സാഹചര്യത്തിലാണ് പോറ്റി സ്വാഭാവിക ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. ഹർജിയിൽ ഇന്നലെ വാദം പൂർത്തിയായിരുന്നു. കേസിലെ മറ്റൊരു പ്രധാന ഭാഗമായ ദ്വാരപാലക കേസിൽ ഇയാൾക്ക് നേരത്തെ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു.

നിശ്ചിത സമയപരിധിക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് (SIT) സാധിക്കാത്തതാണ് പ്രതിക്ക് ജാമ്യം ലഭിക്കാൻ അനുകൂല സാഹചര്യമൊരുക്കുന്നത്. കട്ടിളപ്പാളി കേസിൽ 90 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനാൽ പോറ്റിക്കും സ്വാഭാവിക ജാമ്യം ലഭിക്കാനാണ് സാധ്യത. അന്വേഷണത്തിലെ കാലതാമസം പ്രതികൾക്ക് നിയമപരമായ പഴുതുകൾ നൽകുന്നു എന്ന വിമർശനവും ഇതിനോടകം ഉയർന്നിട്ടുണ്ട്.

സ്വർണ്ണക്കൊള്ളക്കേസിലെ മൂന്ന് പ്രതികൾ ഇതിനോടകം ജാമ്യം നേടി പുറത്തിറങ്ങിക്കഴിഞ്ഞു. മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ എന്നിവർക്ക് നേരത്തെ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. റിമാൻഡിലായി 43-ാം ദിവസം മറ്റൊരു പ്രതിയായ എസ്. ശ്രീകുമാറിന് തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്. കേസിലെ ഓരോ പ്രതികളും പുറത്തിറങ്ങുന്നത് അന്വേഷണത്തിന്റെ ഗതിയെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിപ്പിക്കുന്നുണ്ട്.

Related articles

See all
Popular News

സി.പി.എം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് ഇന്ന് തുടക്കം; തുടർച്ചയായ തോൽവികളും മാസപ്പട...

Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗ...

Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Save your stories

Sign in