Logo
Tue, Jun 09, 2026 • 08:34 AM
LIVE TV
Watch

No business videos available

No Middle East videos available

ഷിഗല്ല ഭീതിയിൽ വയനാട്; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതം, ആരോഗ്യമന്ത്രി കെ. മുരളീധരൻ ഇന്ന് ജില്ലയിലെത്തും


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 09, 2026
1 min read
SHARE:
SAVE: Login to save

ഷിഗല്ല ഭീതിയിൽ വയനാട്; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതം, ആരോഗ്യമന്ത്രി കെ. മുരളീധരൻ ഇന്ന് ജില്ലയിലെത്തും

വയനാട്ടിൽ കുട്ടികൾക്ക് ഷിഗല്ല രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. നിലവിലെ അടിയന്തര സാഹചര്യം വിലയിരുത്തുന്നതിനായി ഇന്ന് ഉന്നതതല യോഗം ചേരും. മന്ത്രി ടി. സിദ്ദിഖിന്റെ നേതൃത്വത്തിലാണ് യോഗം വിളിച്ചുചേർത്തിരിക്കുന്നത്. സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തുന്നതിനായി ആരോഗ്യമന്ത്രി കെ. മുരളീധരൻ ഇന്ന് വൈകിട്ടോടെ വയനാട്ടിലെത്തും.

നിലവിൽ രോഗം സ്ഥിരീകരിച്ച കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഷിഗല്ല രോഗലക്ഷണങ്ങളായ പനി, ഛർദ്ദി, വയറിളക്കം എന്നിവയോടെ നിലവിൽ 60 കുട്ടികളാണ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സ്കൂളിലെ 339 കുട്ടികൾ സമാനമായ രോഗലക്ഷണങ്ങളോടെ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. ഇവരിൽ സംശയമുള്ള 21 സാമ്പിളുകൾ വിദഗ്ധ പരിശോധനയ്ക്ക് അയച്ചതിൽ രണ്ട് കുട്ടികളുടെ ഫലമാണ് നിലവിൽ പോസിറ്റീവ് ആയി വന്നിട്ടുള്ളത്.

രോഗബാധിതരായ കുട്ടികൾ ഉൾപ്പെടെ എല്ലാവരുടെയും ആരോഗ്യനില നിലവിൽ സാധാരണ നിലയിലാണെന്നും അതിനാൽ പൊതുജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി. എങ്കിലും രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ കുട്ടികളുമായി അടുത്തിടപഴകിയവരും രക്ഷിതാക്കളും കർശന ജാഗ്രത പുലർത്തണമെന്നും വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കണമെന്നും ആരോഗ്യ അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.


Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10