Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ബോളിവുഡിലേക്ക് ചുവടുവെച്ച് എം. പത്മകുമാർ; സണ്ണി ഡിയോൾ ചിത്രം 'സൂര്യ'യുടെ ഫസ്റ്റ് ലുക്ക് പുറത്ത്

ബോളിവുഡിലേക്ക് ചുവടുവെച്ച് എം. പത്മകുമാർ; സണ്ണി ഡിയോൾ ചിത്രം 'സൂര്യ'യുടെ ഫസ്റ്റ് ലുക്ക് പുറത്ത്

മുംബൈ: മലയാളത്തിൽ ഒരുപിടി മികച്ച ചിത്രങ്ങൾ സമ്മാനിച്ച പ്രശസ്ത സംവിധായകൻ എം. പത്മകുമാർ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നു. ആക്ഷൻ സൂപ്പർ താരം സണ്ണി ഡിയോൾ നായകനാകുന്ന 'സൂര്യ' എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹത്തിന്റെ ഹിന്ദി പ്രവേശം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സണ്ണി ഡിയോളിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെ പ്രകാശനം ചെയ്തു. ചിത്രം നവംബർ 20-ന് തിയേറ്ററുകളിലെത്തും.

ജയ്പൂർ, ഉദയ്പൂർ, മുംബൈ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം എം.എം. മൂവീസിന്റെ ബാനറിൽ കമൽ മുക്കൂട്ട് ആണ് അവതരിപ്പിക്കുന്നത്. പ്രശസ്ത ബോളിവുഡ് ഛായാഗ്രാഹകൻ സന്തോഷ് തുണ്ടിയിൽ ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ബല്ലു സലൂജ നിർവ്വഹിക്കുന്നു. മലയാളത്തിൽ തരംഗമായ ജോസഫ്, നായാട്ട് എന്നീ ചിത്രങ്ങളുടെ രചയിതാവായ ഷാഹി കബീറിന്റെ കഥയ്ക്ക് കരൺ റസ്ദാൻ, നീരജ് പാഠക്, മായങ്ക് ശർമ്മ എന്നിവർ ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.

ഒരു അഭിനേതാവ് എന്ന നിലയിൽ സണ്ണി ഡിയോളിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായിരിക്കും 'സൂര്യ'യെന്നാണ് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്. പ്രഗ്യാ ജയ്‌സ്വാൾ, തനുശ്രീ ചക്രവർത്തി എന്നിവർ നായികമാരാകുന്ന ചിത്രത്തിൽ രവി കിഷൻ, ടിനു ആനന്ദ്, മനീഷ് വാധ്വാ, ജിഷു സെൻഗുപ്ത, രോഹിത് തിവാരി, ഖാലിദ് സിദ്ധിക്കി, അനൂപ് ത്രിവേദി തുടങ്ങിയ വൻ താരനിരയും അണിനിരക്കുന്നുണ്ട്.

ഉത്തം സിംഗ്, രഞ്ജിൻ രാജ് എന്നിവർ ചേർന്ന് സംഗീതം പകരുന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഉത്തം സിംഗ് ആണ് ഒരുക്കിയിരിക്കുന്നത്. സീ സിനിമാസ് (Zee Cinemas) ചിത്രം നവംബർ 20-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തിക്കും. പി.ആർ.ഒ: വാഴൂർ ജോസ്.


Related articles

See all
Popular News

ആദ്യ ദിനം 4 കോടിയുടെ റെക്കോർഡ് പ്രീസെയിൽസ്; 'ജയിലർ 2' വരുന്നു, കേരളത്തിൽ 24 മണിക്കൂർ മാരത്...

Popular News

ജിയോ ബേബി - റോഷന്‍ മാത്യു ചിത്രം 'ഹ്യൂമന്‍' ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്; നിര്‍മ്മാണം സ്‌പ...

Popular News

ബുക്കിംഗ് ആരംഭിച്ച് ആദ്യ മണിക്കൂറില്‍ തന്നെ കേരളത്തില്‍ 1.61 കോടി രൂപയുടെ പ്രീസെയില്‍ നേടി...

Popular News

സൂര്യ–ജിത്തു മാധവൻ ചിത്രം 'സീൻ': ആദ്യ ഗാനം 'ആതി ഇവ യാരാ' പുറത്തിറങ്ങി; ചിത്രം നവംബർ 6-ന് ത...

Save your stories

Sign in