Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

എസ്.ഐ. ലൗലജനായി മോഹന്‍ലാല്‍; തരുണ്‍ മൂര്‍ത്തി ചിത്രം 'അതിമനോഹരം' ക്രിസ്മസിന് തിയേറ്ററുകളില്

എസ്.ഐ. ലൗലജനായി മോഹന്‍ലാല്‍; തരുണ്‍ മൂര്‍ത്തി ചിത്രം 'അതിമനോഹരം' ക്രിസ്മസിന് തിയേറ്ററുകളില്

കൊച്ചി: മോഹന്‍ലാല്‍ ആരാധകര്‍ക്ക് ഓണസമ്മാനമായി 'അതിമനോഹരം' സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക്ക് ഉസ്മാന്‍ നിര്‍മ്മിച്ച് തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ 'ലൗലജന്‍ ടി.എസ്.' എന്ന സബ് ഇന്‍സ്‌പെക്ടറുടെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. വീട്ടു മുറ്റത്ത് മോട്ടോര്‍ ബൈക്കില്‍ പോലീസ് വേഷത്തിലിരിക്കുന്ന മോഹന്‍ലാലിന്റെ ലുക്കാണ് പോസ്റ്ററിലുള്ളത്. ചിത്രം ഡിസംബര്‍ 24-ന് ക്രിസ്മസ് റിലീസായി പ്രദര്‍ശനത്തിനെത്തും.

ഏറെ നാളുകള്‍ക്ക് ശേഷമാണ് സാധാരണക്കാരനായ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. കുടുംബത്തെ ഏറെ സ്‌നേഹിക്കുന്ന ലൗലജന്‍ എന്ന കഥാപാത്രത്തിന്റെ ഔദ്യോഗിക ജീവിതവും കുടുംബ ജീവിതവും കോര്‍ത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 'തുടരും' എന്ന ചിത്രത്തിന് ശേഷം റിയലിസ്റ്റിക് മുഹൂര്‍ത്തങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയാണ് തരുണ്‍ മൂര്‍ത്തി ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. സമൂഹത്തില്‍ നാം നിത്യവും കാണുന്ന നിരവധി മുഹൂര്‍ത്തങ്ങളും കഥാപാത്രങ്ങളും ചിത്രത്തിലുണ്ട്.

നീണ്ട ഇടവേളയ്ക്ക് ശേഷം മീരാ ജാസ്മിന്‍ മോഹന്‍ലാലിന്റെ നായികയായി തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ലാലു അലക്‌സ്, മനോജ് കെ. ജയന്‍, മുകേഷ്, ജഗദീഷ്, ഇര്‍ഷാദ്, പ്രമോദ് വെളിയനാട്, സജീവന്‍, ശ്രീനാഥ് ബാബു, കിരണ്‍ പീതാംബരന്‍, വിജി വിശ്വനാഥ്, ഭാമ അരുണ്‍, പ്രാര്‍ത്ഥന എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ചിത്രീകരണത്തിന്റെ അവസാന ഘട്ടത്തിലുള്ള ഈ വന്‍കിട ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് രതീഷ് രവിയാണ്. ജെയ്ക്‌സ് ബിജോയ്‌സ് സംഗീതവും ഷാജികുമാര്‍ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു. വിവേക് ഹര്‍ഷനാണ് എഡിറ്റിംഗ്, ഗോകുല്‍ ദാസ് കലാസംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു. സെന്‍ട്രല്‍ പിക്‌ചേഴ്‌സ് ചിത്രം തിയേറ്ററുകളിലെത്തിക്കും.

Related articles

See all
Popular News

ബോളിവുഡിലേക്ക് ചുവടുവെച്ച് എം. പത്മകുമാർ; സണ്ണി ഡിയോൾ ചിത്രം 'സൂര്യ'യുടെ ഫസ്റ്റ് ലുക്ക് പു...

Popular News

ആദ്യ ദിനം 4 കോടിയുടെ റെക്കോർഡ് പ്രീസെയിൽസ്; 'ജയിലർ 2' വരുന്നു, കേരളത്തിൽ 24 മണിക്കൂർ മാരത്...

Popular News

ജിയോ ബേബി - റോഷന്‍ മാത്യു ചിത്രം 'ഹ്യൂമന്‍' ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്; നിര്‍മ്മാണം സ്‌പ...

Popular News

ബുക്കിംഗ് ആരംഭിച്ച് ആദ്യ മണിക്കൂറില്‍ തന്നെ കേരളത്തില്‍ 1.61 കോടി രൂപയുടെ പ്രീസെയില്‍ നേടി...

Save your stories

Sign in