Logo
Mon, Jun 08, 2026 • 09:43 PM
LIVE TV
Watch

No business videos available

No Middle East videos available

കനത്ത മഴ: കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, പരീക്ഷകള്‍ക്ക് മാറ്റമില്ല


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 08, 2026
1 min read
SHARE:
SAVE: Login to save

കനത്ത മഴ: കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, പരീക്ഷകള്‍ക്ക് മാറ്റമില്ല

കോഴിക്കോട്: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വടക്കന്‍ കേരളത്തിലെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. ഈ മൂന്ന് ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ചൊവ്വാഴ്ച 'റെഡ് അലര്‍ട്ട്' പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് മുന്‍കരുതല്‍ നടപടി.

അങ്കണവാടികള്‍, മദ്രസകള്‍ ഉള്‍പ്പെടെയുള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, സിബിഎസ്ഇ/ഐസിഎസ്ഇ സ്‌കൂളുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും.

അതേസമയം, മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമുള്ള സര്‍വകലാശാല പരീക്ഷകള്‍, പൊതു പരീക്ഷകള്‍, പി.എസ്.സി പരീക്ഷകള്‍, അഭിമുഖങ്ങള്‍ എന്നിവയ്ക്ക് മാറ്റമുണ്ടായിരിക്കില്ല. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ റെസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്ക് അവധി ബാധകമല്ലെന്നും കളക്ടര്‍മാര്‍ അറിയിച്ചു.

അടുത്ത ദിവസങ്ങളിലും ശക്തമായ കാറ്റും അതിതീവ്ര മഴയും തുടരുമെന്ന മുന്നറിയിപ്പുള്ളതിനാലും, പലയിടങ്ങളിലും ഇതിനകം തന്നെ വെള്ളക്കെട്ട് രൂപപ്പെട്ടതിനാലും അപകടങ്ങള്‍ ഒഴിവാക്കാനാണ് അടിയന്തര അവധി പ്രഖ്യാപനം.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10