Logo
Mon, Jun 08, 2026 • 03:50 AM
LIVE TV
Watch

No business videos available

No Middle East videos available

ഇസ്രായലിനെ പുലര്‍ച്ചെ ആക്രമിച്ച് ഇറാന്‍​ : യുദ്ധം തുടങ്ങി 100 - മത് ദിനം ​; എയര്‍സപേയ്‌സ് അടച്ച് ഇറാഖും ഇറാനും​ ; മിഡില്‍ ഈസ്റ്റ് വീണ്ടു പുകയുന്നു


ELVIS CHUMMAR
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
June 07, 2026
1 min read
SHARE:
SAVE: Login to save

ഇസ്രായലിനെ പുലര്‍ച്ചെ ആക്രമിച്ച് ഇറാന്‍​ : യുദ്ധം തുടങ്ങി 100 - മത് ദിനം  ​;  എയര്‍സപേയ്‌സ് അടച്ച് ഇറാഖും ഇറാനും​ ; മിഡില്‍ ഈസ്റ്റ് വീണ്ടു പുകയുന്നു

ദുബായ് :  ഇസ്രായലിലേക്ക് തിങ്കളാഴ്ച പുലര്‍ച്ചെ, ഇറാന്‍ രൂക്ഷമായ രീതിയില്‍ മിസൈല്‍ ആക്രമണം നടത്തി. ലബനനിനെതിരായ ആക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇറാന്റെ ആക്രമണം. എന്നാല്‍,  ഈ ആക്രമണം മുന്നറിയിപ്പ് മാത്രമാണെന്ന് ഇറാന്‍ സേന പിന്നീട് പ്രതികരിച്ചു.

അതേസമയം, ടെഹ്റാനെ കത്തി ചാമ്പലാക്കുമെന്ന് ഇസ്രായേല്‍ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍-ഗ്വിര്‍ പ്രതികരിച്ചു. ഇസ്രായേലിനെ ഇറാന്‍ ആക്രമിചതിനെ യു. എസ് പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപ് വിമര്‍ശിച്ചു. എന്നാല്‍, ഇറാന്റെ മിസൈല്‍ ആക്രമങ്ങളെ തങ്ങള്‍ പ്രതിരോധിച്ചെന്ന് ഇസ്രായേല്‍ സൈന്യം വ്യക്തമാക്കി.

അതേസമയം, ഇറാന്‍ പടിഞ്ഞാറന്‍ മേഖലയിലെ എയര്‍സ്‌പേസ് ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചു. ഇറാഖും എയര്‍സ്‌പേസ് താല്‍ക്കാലികമായി അടച്ചിട്ടു. പശ്ചിമേഷ്യയില്‍ സംഘര്‍ഷാവസ്ഥയും ആശങ്കകളും വര്‍ധിപ്പിക്കുന്നതിലേക്കാണ് ഈ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. ഇതിനിടെ,  ഖത്തര്‍ എയര്‍സ്‌പേസ് അടച്ചിട്ടില്ലെന്ന് ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കി. ഇതുസംബന്ധിച്ച് ചില സമൂഹ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ഖത്തര്‍ വ്യക്തമാക്കി. ചെറിയ ഇടവേളയ്ക്ക് ശേഷമാണ് ഇറാന്‍ നേരിട്ട് ഇസ്രായേലിനെ ആക്രമിക്കുന്നത്.



ELVIS CHUMMAR

EDITORIAL HEAD - JAIHIND TV ( MIDDLE EAST )

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10