Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

ഇറാന്റെ ഡ്രോണ്‍ കേന്ദ്രങ്ങളില്‍ യുഎസ് ആക്രമണം; ഹോര്‍മുസില്‍ കപ്പല്‍ ആക്രമിച്ചതിന് തിരിച്ചടി; നാവിക ഇടനാഴി അടച്ചു

ഇറാന്റെ ഡ്രോണ്‍ കേന്ദ്രങ്ങളില്‍ യുഎസ് ആക്രമണം; ഹോര്‍മുസില്‍ കപ്പല്‍ ആക്രമിച്ചതിന് തിരിച്ചടി; നാവിക ഇടനാഴി അടച്ചു

ഹോര്‍മുസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെയുണ്ടായ ഇറാന്റെ ആക്രമണത്തിന് കടുത്ത തിരിച്ചടി നല്‍കി അമേരിക്ക. ഇറാന്റെ മിസൈല്‍-ഡ്രോണ്‍ വിക്ഷേപണ കേന്ദ്രങ്ങളും റഡാര്‍ സംവിധാനങ്ങളും ലക്ഷ്യമിട്ടാണ് യുഎസ് സൈന്യം ശക്തമായ വ്യോമാക്രമണം അഴിച്ചുവിട്ടത്. ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന, സിങ്കപ്പൂര്‍ പതാക ഘടിപ്പിച്ച 'ലയേറിയ' എന്ന ഭീമന്‍ ചരക്കുകപ്പലിന് നേരെ ഇറാന്‍ നാല് ഡ്രോണുകള്‍ തൊടുത്തതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആരോപിച്ചിരുന്നു. ഒമാന്‍ തീരത്തെ ദാഹിതിന് തെക്കുകിഴക്കായാണ് ആക്രമണം നടന്നതെന്ന് യുണൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തില്‍ ഒരു ഡ്രോണ്‍ കപ്പലില്‍ പതിക്കുകയും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തതായും ബാക്കി മൂന്ന് ഡ്രോണുകള്‍ തകര്‍ത്തതായും ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ 'ട്രൂത്ത് സോഷ്യലിലൂടെ' വ്യക്തമാക്കി.

ആക്രമണത്തിന് പിന്നാലെ മേഖലയില്‍ നിലപാട് കടുപ്പിച്ച ഇറാന്‍, തങ്ങള്‍ നിര്‍ദ്ദേശിക്കുന്ന റൂട്ടിലൂടെയല്ലാതെ സഞ്ചരിക്കുന്ന കപ്പലുകള്‍ക്ക് സുരക്ഷാ ഗ്യാരണ്ടിയോ ഇന്‍ഷുറന്‍സോ ലഭിക്കില്ലെന്ന് കടുത്ത മുന്നറിയിപ്പ് നല്‍കി. ഇതിന് തൊട്ടുപിന്നാലെ മേഖലയിലെ സുരക്ഷിത നാവിക ഇടനാഴി ഇറാന്‍ അടച്ചുപൂട്ടുകയും ചെയ്തു. അന്താരാഷ്ട്ര നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കാതെ ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം കപ്പലുടമകള്‍ക്കും കമാന്‍ഡര്‍ക്കുമായിരിക്കുമെന്നും ഇറാന്‍ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട നാവിക പാതകളിലൊന്നായ ഹോര്‍മുസില്‍ വീണ്ടും കടുത്ത പ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നത്.

പ്രതിദിനം 130 കപ്പലുകളെ വരെ കടത്തിവിടാന്‍ ശേഷിയുള്ള ബദല്‍ പാതകള്‍ സജീവമായാല്‍ മേഖലയിലെ തങ്ങളുടെ മേല്‍ക്കൈ നഷ്ടപ്പെടുമെന്ന തിരിച്ചറിവാണ് ഇറാന്റെ ഈ പെട്ടെന്നുള്ള പ്രകോപനത്തിന് പിന്നിലെന്നാണ് അന്താരാഷ്ട്ര നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഇറാന്റെ കടുത്ത നിലപാടുകളും അമേരിക്കയുടെ തിരിച്ചടിയും കാരണം പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധപ്രതീതി ശക്തമായിരിക്കുകയാണ്. എങ്കിലും, ഹോര്‍മുസ് കടലിടുക്കിലെ സൈനിക സംഘര്‍ഷം കൂടുതല്‍ വഷളാകാതിരിക്കാനും പരിഹാരം കണ്ടെത്താനുമായി അമേരിക്കയ്ക്കും ഇറാനും ഇടയില്‍ നേരിട്ടുള്ള അടിയന്തര ആശയവിനിമയ സംവിധാനം നിലവില്‍ വന്നിട്ടുണ്ട് എന്നത് നിലവിലെ സാഹചര്യത്തില്‍ ആശ്വാസകരമാണ്.

Related articles

See all
Popular News

'ഇന്ത്യ- പാക് സംഘര്‍ഷം അവസാനിപ്പിച്ചത് അമേരിക്ക'; വീണ്ടും അവകാശവാദവുമായി ട്രംപ്

Popular News

'എഐ അല്ല എസ്‌ഐ'; ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മാറ്റി സൂപ്പര്‍ ഇന്റലിജന്‍സ് ആക്കണം: ആവശ്യവ...

Popular News

ഐക്യരാഷ്ട്രസഭയുടെ 81-ാമത് ജനറൽ അസംബ്ലിക്ക് തുടക്കം: വൈകാരിക പ്രസംഗവുമായി ഗുട്ടെറസ്; ഇറാനോട...

Popular News

ഇറാൻ യുദ്ധത്തിന് അമേരിക്കയുടെ ചെലവ് കുതിക്കുന്നു; 43.6 ബില്യൺ ഡോളർ പിന്നിട്ടു

Save your stories

Sign in