Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മുതിർന്നവർക്ക് യാത്ര ചെയ്യാൻ ബുദ്ധിമുട്ടാണോ? പ്രായമായവർക്ക് എളുപ്പത്തിൽ കയറാനും ഇറങ്ങാനും സാധിക്കുന്ന 3 കുടുംബ കാറുകൾ!

മുതിർന്നവർക്ക് യാത്ര ചെയ്യാൻ ബുദ്ധിമുട്ടാണോ? പ്രായമായവർക്ക് എളുപ്പത്തിൽ കയറാനും ഇറങ്ങാനും സാധിക്കുന്ന 3 കുടുംബ കാറുകൾ!

പ്രായമേറി വരുംതോറും മനുഷ്യൻ രോഗം കാരണവും വാർദ്ധക്യത്തിന്റെ പ്രത്യേകത കൊണ്ടും എല്ലാ കാര്യങ്ങളിലും മെല്ലെയായി മാറും. എവിടെയെങ്കിലും യാത്രപോകേണ്ടപ്പോൾ വാഹനത്തിൽ കയറുന്നതും ഇറങ്ങുന്നതും ഏറെ പ്രായമായവരിൽ വലിയ പ്രയാസമുള്ള കാര്യമാണ്.

സ്‌പോർട്‌സ് യൂട്ടിലിറ്റി വെഹിക്കിളുകൾ (SUV), മൾട്ടിപർപസ് വെഹിക്കിളുകൾ (MPV) എന്നിങ്ങനെ അൽപം ഉയർന്ന പ്ളാറ്റ്ഫോമുകളുള്ള വാഹനങ്ങളിൽ കാലെടുത്തുവയ്‌ക്കാനും കയറിയിരിക്കാനും അവർ പ്രയാസപ്പെട്ടേക്കാം. പ്ളാറ്റ്‌ഫോം ഏറെ താഴ്‌ന്ന വാഹനത്തിലാകട്ടെ കുനിഞ്ഞ് കയറിയിരിക്കാനും ബുദ്ധിമുട്ടാണ്. ഇതൊന്നുമില്ലാതെ അധികം പ്രയാസപ്പെടാതെ ഇരിക്കാനും എഴുന്നേൽക്കാനും വാതിൽ തുറന്നിറങ്ങാനും കഴിയുന്ന ചില ഫാമിലി കാറുകൾ ഇന്ത്യൻ വിപണിയിലുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം:

1. മാരുതി വാഗൺ ആർ (Maruti WagonR)

രാജ്യത്ത് ഏറ്റവുമധികം വിറ്റുപോകുന്ന വാഹനങ്ങളിൽ ഒന്നാണ് വാഗൺആർ. കാൽനൂറ്റാണ്ടിലേറെയായി മാരുതിയുടെ ഈ 'ടോൾ ബോയ്' കാർ മദ്ധ്യവർഗ ഇന്ത്യക്കാരന്റെ ഇഷ്‌ടവാഹനമാണ്. വലിയ ഡോറുകളും ഏറെ സ്‌പേഷ്യസ് ആയുള്ള ഉൾവശവുമാണ് വാഗൺ ആറിന്റെ പ്ളസ് പോയിന്റ്.മുൻസീറ്റുകളിൽ മുതിർന്നവർക്ക് എളുപ്പത്തിൽ കയറിയിരിക്കാനും ഇറങ്ങാനും സാധിക്കും. വളരെ ചെറിയ തുണ (Effort) മാത്രം മതിയാകും. സീറ്റ് തിരിച്ച് പുറത്തേക്ക് എളുപ്പം ഇറങ്ങാവുന്ന തരത്തിലാണ് ഇതിന്റെ ഘടന. ഭേദപ്പെട്ട മൈലേജ് കൂടിയാകുമ്പോൾ ഈ കാർ ഏവർക്കും പ്രിയങ്കരമാകും.

2. ടാറ്റ പഞ്ച് (Tata Punch)

ടാറ്റയുടെ ഈ മൈക്രോ എസ്‌യുവി സിറ്റി റൈഡിനും ഹൈവേകളിലും ഒരുപോലെ മികച്ച പെർഫോമൻസ് നൽകുന്ന വാഹനമാണ്. ഇതിന്റെ ഇലക്‌ട്രിക് മോഡലുകളിലും പുറമേ കാണുന്ന വലിപ്പത്തെക്കാൾ നല്ല സ്‌പേസ് ഉള്ളിൽ നൽകുന്നുണ്ട്. വാഗൺ ആറിന്റേതുപോലെ ടോൾബോയ് തരം സീറ്റിംഗും 90 ഡിഗ്രി വരെ തുറക്കാവുന്ന ഡോറുകളും ഇവയ്‌ക്കുണ്ട്.ഉള്ളിൽ ഡോർ ഹാന്റിലിൽ അത്യാവശ്യം വേണ്ട സാധനങ്ങൾ വയ്‌ക്കാം എന്നതും പ്രായമായവർക്ക് മികച്ച യാത്രാസുഖം നൽകുന്നു എന്നതും പഞ്ചിന്റെ പ്‌ളസ് പോയിന്റാണ്.

3. മാരുതി ബ്രെസ (Maruti Brezza)

ബോക്‌സി ആയ രൂപവും മികച്ച ഇന്റീരിയറുമുള്ള സബ്‌‌കോംപാക്‌ട് എസ്‌യുവിയാണ് മാരുതി ബ്രെസ.നല്ല ക്യാബിൻ സ്പേസും മുതിർന്നവർ ഉപയോഗിക്കുന്ന വസ്‌തുക്കൾ വയ്‌ക്കാവുന്ന മികച്ച ബൂട്‌സ്‌പേസുമാണ് ഇവയ്‌ക്കുള്ളത്. അധികം ഉയരത്തിലല്ലാത്ത, നേരെ കയറാവുന്ന തരത്തിലാണ് ഇതിന്റെ സീറ്റുകൾ ക്രമീകരിച്ചിരിക്കുന്നത്. അതിനാൽ എളുപ്പം കയറാനും ഇറങ്ങാനും പ്രായമായവർക്ക് കഴിയും. സിറ്റി റൈഡിന് ഏറെ അനുകൂലമായ ഡിസൈനായതിനാൽ അധികം ബഹളമില്ലാത്ത റൈഡ് സുഖം ബ്രെസ ഉറപ്പുനൽകുന്നു.


Related articles

See all
Popular News

ഇന്നോവ ക്രിസ്റ്റ നിർത്തലാക്കുന്നോ? ടൊയോട്ടയുടെ മാസ് മറുപടി!

Popular News

ഇന്ത്യ-യുകെ ചരിത്ര കരാർ; ബ്രിട്ടീഷ് കാറുകൾക്ക് വില കുത്തനെ കുറയും, ഇന്ത്യൻ കമ്പനികൾക്ക് വൻ...

Popular News

'ഡാവിഞ്ചി' സസ്‌പെൻഷനുമായി പുതിയ ഥാർ റോക്‌സ് അപ്‌ഡേറ്റ് പതിപ്പ് എത്തുന്നു; പരീക്ഷണയോട്ട ചിത...

Popular News

ലീറ്ററിന് 29 കി.മീ മൈലേജുമായി റെനോ ഡസ്റ്റർ ഹൈബ്രിഡ് എത്തുന്നു; ബുക്കിങ് ആരംഭിച്ചു

Save your stories

Sign in