Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ലീറ്ററിന് 29 കി.മീ മൈലേജുമായി റെനോ ഡസ്റ്റർ ഹൈബ്രിഡ് എത്തുന്നു; ബുക്കിങ് ആരംഭിച്ചു

ലീറ്ററിന് 29 കി.മീ മൈലേജുമായി റെനോ ഡസ്റ്റർ ഹൈബ്രിഡ് എത്തുന്നു; ബുക്കിങ് ആരംഭിച്ചു

ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ റെനോയുടെ പുത്തൻ 'ഡസ്റ്റർ ഹൈബ്രിഡിന്റെ' ബുക്കിങ് ഇന്ത്യയിൽ ആരംഭിച്ചു. ഒക്ടോബർ 17-ന് വാഹനം ഔദ്യോഗികമായി വിപണിയിലെത്തുന്നതിന് മുന്നോടിയായാണ് ബുക്കിങ് തുടങ്ങിയിരിക്കുന്നത്. ലീറ്ററിന് 29 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്യുന്ന പുതിയ മോഡൽ 21,000 രൂപ നൽകി റെനോ ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ അടുത്തുള്ള ഡീലർഷിപ്പുകൾ വഴിയോ ബുക്ക് ചെയ്യാവുന്നതാണ്.

എഫ്.1 സാങ്കേതികവിദ്യയും ഇ-ടെക് സ്ട്രോങ് ഹൈബ്രിഡ് എഞ്ചിനും

നിലവിലുള്ള 1.0 ലീറ്റർ, 1.3 ലീറ്റർ ടർബോ പെട്രോൾ എഞ്ചിനുകൾക്ക് പുറമേയെത്തുന്ന മൂന്നാമത്തെ പവർട്രെയിൻ ഓപ്ഷനാണ് ഈ സ്ട്രോങ് ഹൈബ്രിഡ് മോഡൽ. ഫോർമുല വൺ (F1) റേസിങ്ങിലെ സാങ്കേതിക മികവ് പ്രയോജനപ്പെടുത്തി വികസിപ്പിച്ച 'ഇ-ടെക്' (E-Tech) സിസ്റ്റമാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. 1.8 ലീറ്റർ, 4-സിലിണ്ടർ പെട്രോൾ എഞ്ചിനൊപ്പം രണ്ട് ഇലക്ട്രിക് മോട്ടാറുകളും (20 HP ജനറേറ്റർ മോട്ടാറും 49 HP ഡ്രൈവ് മോട്ടാറും) 1.4kWh ബാറ്ററിയും ചേരുന്നതാണ് ഇതിന്റെ കരുത്ത്. ആകെ 160 HP കരുത്തും 172 Nm ടോർക്കും ഈ വാഹനം ഉത്പാദിപ്പിക്കും.

വേറിട്ട ഗിയർബോക്‌സും ഹൈറൈഡറിനെ വെല്ലുന്ന ബാറ്ററിയും

മറ്റ് ഹൈബ്രിഡ് കാറുകളിൽ കാണുന്ന ഇ-സിവിടി (e-CVT) സംവിധാനത്തിൽ നിന്നും വ്യത്യസ്തമായി, മൾട്ടി-മോഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സാണ് റെനോ നൽകിയിരിക്കുന്നത്. ഫിക്‌സഡ് ഗിയർ റേഷ്യോകൾ ഉപയോഗിക്കുന്നതിനാൽ സാധാരണ ഓട്ടോമാറ്റിക് കാറുകളിലേതുപോലെ എഞ്ചിൻ ആർ.പി.എം മാറ്റങ്ങളും ഗിയർ ഷിഫ്റ്റുകളും ഡ്രൈവർക്ക് കൃത്യമായി അറിയാനാകും. കൂടാതെ ടൊയോട്ട ഹൈറൈഡറിലെ 0.60kWh ബാറ്ററിയേക്കാൾ ഉയർന്ന ശേഷിയുള്ള 1.4kWh ബാറ്ററിയാണ് ഡസ്റ്ററിലുള്ളത്.

80 ശതമാനവും ഇ.വി മോഡിൽ ഓടിക്കാം

നഗരയാത്രകളിലെ 80 ശതമാനവും ഇലക്ട്രിക് മോഡിൽ പൂർത്തിയാക്കാൻ ഡസ്റ്റർ ഹൈബ്രിഡിന് സാധിക്കുമെന്നാണ് റെനോ അവകാശപ്പെടുന്നത്. കുറഞ്ഞ വേഗതയിലെ ഇ.വി ഡ്രൈവിങ്, റീജനറേറ്റീവ് ബ്രേക്കിങ്, എഞ്ചിൻ സ്വയം ഓഫ് ആകുന്ന സാങ്കേതികവിദ്യ എന്നിവയാണ് വലിയ ഇന്ധനക്ഷമത നൽകാൻ സഹായിക്കുന്നത്. എന്നാൽ ട്രാഫിക്, ഡ്രൈവിങ് ശൈലി, കാലാവസ്ഥ എന്നിവ അനുസരിച്ച് യഥാർത്ഥ മൈലേജിൽ മാറ്റങ്ങൾ വരാം.

ഡീസലിന് പകരക്കാരനായി ശക്തനായ എതിരാളി

പുതിയ ഡസ്റ്ററിൽ ഡീസൽ എഞ്ചിൻ ഓപ്ഷൻ ലഭ്യമല്ലെങ്കിലും, ആ കുറവ് പൂർണ്ണമായും നികത്താൻ സ്ട്രോങ് ഹൈബ്രിഡ് പതിപ്പിന് സാധിക്കും. മിഡ്-സൈസ് എസ്.യു.വി (Mid-size SUV) വിഭാഗത്തിൽ മാരുതി സുസൂക്കി ഗ്രാൻഡ് വിറ്റാര, വിക്ടോറിസ്, ടൊയോട്ട ഹൈറൈഡർ എന്നിവയുടെ സ്ട്രോങ് ഹൈബ്രിഡ് മോഡലുകളോടായിരിക്കും റെനോ ഡസ്റ്റർ ഹൈബ്രിഡിന്റെ പ്രധാന മത്സരം.

Related articles

See all
Popular News

പുതിയ ലുക്കിൽ, കിടിലൻ ഫീച്ചറുകളോടെ ബജാജ് പൾസർ RS200 എത്തുന്നു; ചിത്രങ്ങൾ പുറത്ത്!

Popular News

ഇന്ത്യയിലെ ആദ്യ ഇലക്ട്രിഫൈഡ് മെഴ്സിഡീസ്–മേയ്ബാക്ക് S 580e വിപണിയിൽ; വില ₹3.35 കോടി

Popular News

പുതുക്കിയ ഹോണ്ട എലിവേറ്റ് ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിൽ: അറിയേണ്ട സവിശേഷതകളും വിലയും

Popular News

ടിഎഫ്ടി ഡിസ്പ്ലേയും നാവിഗേഷനുമായി ബജാജ് പൾസർ എൻഎസ്400ഇസഡ് എത്തി; വില 1.90 ലക്ഷം രൂപ

Save your stories

Sign in