Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കന്‍ താമസകാര്‍ക്ക് ജാഗ്രതാ നിര്‍ദേശം : 'അഭയ കേന്ദ്രങ്ങള്‍' മുന്‍കൂട്ടി കണ്ടെത്തി വെയ്ക്കാന്‍ സന്ദേശം

ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കന്‍  താമസകാര്‍ക്ക് ജാഗ്രതാ നിര്‍ദേശം : 'അഭയ കേന്ദ്രങ്ങള്‍' മുന്‍കൂട്ടി കണ്ടെത്തി വെയ്ക്കാന്‍ സന്ദേശം

ദുബായ് : ചെറിയ ഇടവേളയ്ക്ക് ശേഷം, ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കന്‍ താമസകാര്‍ക്ക് വീണ്ടും ജാഗ്രതാ നിര്‍ദേശം. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ആണ് സുരക്ഷാ മുന്നറിയിപ്പ് നല്‍കിയത്. അമേരിക്ക ഇറാന് നല്‍കിയ അന്ത്യശാസനം തീരാനിരിക്കെയാണ് സുപ്രധാന നിര്‍ദേശം.

ഇറാന്‍ പ്രതിസന്ധി രൂക്ഷമായത് മൂലം, മിഡില്‍ ഈസ്റ്റില്‍ ജാഗ്രത പാലിക്കാന്‍ അമേരിക്കക്കാര്‍ക്ക് യുഎസ് മുന്നറിയിപ്പ് നല്‍കുകയായിരുന്നു. അമേരിക്കന്‍ സ്വദേശികള്‍ യാത്രകള്‍ പുനഃപരിശോധിക്കണം. പ്രാദേശിക അസ്വസ്ഥതകളും ഭീഷണികളും വര്‍ദ്ധിക്കുന്നതിനാല്‍ ജാഗ്രത പാലിക്കണം. 'ശത്രുതയ്ക്കുള്ള സാധ്യത'യെക്കുറിച്ച് മുന്നറിയിപ്പ് ഉണ്ടായിരിക്കണമെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് , സുരക്ഷാ മുന്നറിയിപ്പിലൂടെ വ്യക്തമാക്കി. ഏറ്റവും അടുത്തുള്ള അഭയകേന്ദ്രം , മുന്‍കൂട്ടി കണ്ടെത്തണമെന്നും അമേരിക്കന്‍ പൗരന്മാരോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

യുദ്ധം സംബന്ധിച്ച്, ഒരു കരാറിലെത്തുക അല്ലെങ്കില്‍ സാധ്യതയുള്ള സൈനിക നടപടി നേരിടുക എന്നാതാണ് യുഎസ് ലക്ഷ്യമിടുന്നത്. മിഡില്‍ ഈസ്റ്റിലെ യുഎസ് വ്യോമസേനയുടെ ആസ്തികള്‍ നിരവധിയാണ്. ഇതും ജാഗ്രതയിലാണ്. അതേസമയം, മറുവശത്ത്, ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് ,തങ്ങളുടെ സേനകളെ പൂര്‍ണ്ണ യുദ്ധ ജാഗ്രതയില്‍ നിര്‍ത്തിയിരിക്കുകയാണ്. ഇവരുടെ കമാന്‍ഡുകള്‍ക്ക് തയ്യാറായിരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നു. 



Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Popular News

യുഎഇയിലേക്ക് ഇന്ത്യക്കാര്‍ക്ക് സൗജന്യ വീസ ​: ആര്‍ക്കെല്ലാം ലഭിക്കും​ ? അറിഞ്ഞിരിക്കേണ്ടത്...

Popular News

ഇസ്രായലിനെ പുലര്‍ച്ചെ ആക്രമിച്ച് ഇറാന്‍​ : യുദ്ധം തുടങ്ങി 100 - മത് ദിനം ​; എയര്‍സപേയ്‌സ...

Popular News

ഗള്‍ഫിലെ കേബിള്‍, ഡാറ്റാ സെന്ററുകള്‍ ആക്രമിക്കുമെന്ന് ഇറാന്റെ ഭീഷണി​ ; സൗദി സഖ്യസേന - ഹൂതി...

Save your stories

Sign in