Logo
Mon, Jun 08, 2026 • 06:31 PM
LIVE TV
Watch

No business videos available

No Middle East videos available

മൊബൈല്‍ പിടിച്ച് നടക്കുന്ന സോഷ്യല്‍ മീഡിയ ​'തെരുവ് തെമ്മാടികളെ​' നിയന്ത്രിക്കാന്‍ നിയമം വേണമെന്ന് സംവിധായകന്‍ ലാല്‍ ജോസ്​ ; ​ചന്തുവിന് എതിരെയുള്ള സൈബര്‍ ആക്രമണം സങ്കടകരം


ELVIS CHUMMAR
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
June 08, 2026
1 min read
SHARE:
SAVE: Login to save

മൊബൈല്‍ പിടിച്ച് നടക്കുന്ന സോഷ്യല്‍ മീഡിയ ​'തെരുവ് തെമ്മാടികളെ​'  നിയന്ത്രിക്കാന്‍ നിയമം വേണമെന്ന് സംവിധായകന്‍ ലാല്‍ ജോസ്​ ;  ​ചന്തുവിന് എതിരെയുള്ള സൈബര്‍ ആക്രമണം സങ്കടകരം

ദുബായ് ​: അന്തരിച്ച നടന്‍ സലിംകുമാറിന്റെ മകന്‍ ചന്തുവിന് എതിരെയുള്ള സൈബര്‍ ആക്രമണം സങ്കടകരമാണെന്ന് സംവിധായകന്‍ ലാല്‍ ജോസ് ദുബായില്‍ പറഞ്ഞു. വ്യക്തിപരമായ സ്‌പെയിസ് എല്ലാവര്‍ക്കും ഉണ്ട്. ഒരു മൊബൈലുമായി ചിലര്‍ എവിടെയും കയറി ചെല്ലുകയാണ്. അതിന് ലൈസന്‍സ് ഉറപ്പാക്കണം. ഇതിനായി നിയമനിര്‍മാണം നടത്തണം. നടികള്‍ എവിടെ പോയാലും മൊബൈല്‍ ഫോണ്‍ പിടിച്ച് പുറകെ നടക്കുന്ന സോഷ്യല്‍ മീഡിയക്കാരുടെ പ്രവണത കൂടി വരുകയാണ്. സെലിബ്രറ്റികള്‍ എയര്‍പോര്‍ട്ടില്‍ നിന്ന് വരുമ്പോഴും, വ്യായാമത്തിനായി ജിമ്മില്‍ പോകുമ്പോള്‍ പിറകെ നടക്കുകയാണ്. കഴുത്തിലെ ലോക്കറ്റിനെ കുറിച്ച് പോലും ചോദിക്കുന്ന തെരുവ് തെമ്മാടികളാണ്  ഇത്തരക്കാര്‍ എന്നും, ലാല്‍ ജോസ് ദുബായില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

സിനിമയ്ക്ക് അപ്പുറം വ്യക്തിപരമായ ബന്ധമാണ് സലിംകുമാറുമായുള്ളത്. കൈവിരലില്‍ എണ്ണാവുന്ന സുഹൃത്തുക്കളില്‍ ഒരാള്‍. വീട്ടില്‍ സ്ഥിരം പോകുമായിരുന്നു. തന്റെ കുടുംബങ്ങള്‍ തമ്മില്‍ അടുത്ത ബന്ധം ഉണ്ടായിരുന്നു. എന്നെക്കാള്‍ പ്രായം കുറവാണെങ്കിലും സലിം കുമാര്‍ കാരണവരെ പോലെയാണ് പെരുമാറിയിരുന്നത്.​ ഡിപ്രഷനെ പോസിറ്റീവ് ആക്കി മാറ്റുന്ന വ്യക്തിത്വം. സലീം നല്‍കിയ ചെടികളും പച്ചക്കറികളുമാണ് വീട്ടില്‍ ഉള്ളത് .​ ഒരുപാട് കാര്യങ്ങളില്‍ ഒരേ നിലപാടായിരുന്നു ഞങ്ങള്‍ രണ്ട് പേര്‍ക്കും. വലിയ ശൂന്യത അവശേഷിപ്പിച്ചാണ് സലീം കുമാറിന്റെ മടക്കം. ചന്തു സലീമിന്റെ കോപ്പി ആണ്. മനസ്സില്‍ തോന്നുന്നത് തുറന്ന് പറയുന്ന ആളാണ് സലീം കുമാര്‍. നല്ല ചിന്തയും, നിരീക്ഷണവുമുള്ള ആളായിരുന്നു സലിം എന്നും സംവിധായകനും സുഹൃത്തുമായ ലാല്‍ ജോസ് ദുബായില്‍ പറഞ്ഞു.


ELVIS CHUMMAR

EDITORIAL HEAD - JAIHIND TV ( MIDDLE EAST )

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10