ദുബായ് : യുഎഇയിലെ നാദാപുരം നിവാസികളുടെ കൂട്ടായ്മയായ നാട്ടൊരുമ , കെ.എം അഭിജിത് എംഎല്‍എക്ക് ദുബായില്‍ സ്വീകരണം ഒരുക്കുന്നു. ഹൃദയാരവം-2026 എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ യുഎഇയിലെ നാദാപുരം നിവാസികള്‍ കുടുംബസമേതം പങ്കെടുക്കും. ദുബായ് ഖിസൈസ് ഹാംപ്ടണ്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഒക്ടോബര്‍ പത്ത് ശനിയാഴ്ച വൈകീട്ട് ആറ് മുതലാണ് പരിപാടി.
സ്വീകരണ പരിപാടിയോടനുബന്ധിച്ച് കുടുംബസംഗമം, ഗാനമേള, നാദാപുരത്തിന്റെ തനത് കലകള്‍ കോര്‍ത്തിണക്കിയ മറ്റു പരിപാടികള്‍ എന്നിവ അരങ്ങേറുമെന്ന് സംഘാടകര്‍ അറിയിച്ചു.
കെ എം അഭിജിത് എംഎല്‍എയ്ക്ക് ദുബായില്‍ ഒക്ടോബര്‍ പത്തിന് ശനിയാഴ്ച ഗംഭീര സ്വീകരണം