Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

നഴ്‌സിങ് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: ശ്രീലങ്കൻ സംഘത്തിന്റെ പിടിയിൽ നിന്ന് മലയാളി നഴ്‌സിന് മോചനം; തുണയായി കെ.സി.വേണുഗോപാൽ എം.പി

നഴ്‌സിങ് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: ശ്രീലങ്കൻ സംഘത്തിന്റെ പിടിയിൽ നിന്ന് മലയാളി നഴ്‌സിന് മോചനം; തുണയായി കെ.സി.വേണുഗോപാൽ എം.പി

വിദേശത്ത് നഴ്‌സിങ് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടുന്ന സംഘത്തിന്റെ കെണിയിൽപ്പെട്ട ആലപ്പുഴ തിരുവമ്പാടി സ്വദേശിനി അക്ഷയയ്ക്ക് രക്ഷകനായി കെ.സി. വേണുഗോപാൽ എം.പി. കൊല്ലത്തുള്ള വരുൺ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള 'ട്രാവൽ വേൾഡ് എച്ച്.ആർ കൺസൾട്ടൻസി സർവീസസ്' എന്ന സ്വകാര്യ റിക്രൂട്ട്മെന്റ് ഏജൻസിക്ക് 70,000 രൂപ നൽകിയാണ് 9 ദിവസം മുൻപ് അക്ഷയ അജ്മാനിലെത്തിയത്. യു.എ.ഇയിലെ ഒ.ഐ.സി.സി (OICC) പ്രവർത്തകരും അക്ഷയയുടെ കുടുംബവും വിഷയം ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് എം.പി അടിയന്തരമായി ഇടപെട്ടത്.

സൗജന്യ താമസവും ഭക്ഷണവും നഴ്‌സിങ് ജോലിയുമായിരുന്നു അക്ഷയയ്ക്ക് ഏജൻസി വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ അജ്മാനിൽ എത്തിയതോടെ ഇത് നൽകാതിരിക്കുകയും ചോദ്യം ചെയ്തപ്പോൾ ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് ഒരു ശ്രീലങ്കൻ സംഘത്തിന്റെ നേതൃത്വത്തിൽ അക്ഷയയെ വീട്ടുതടങ്കലിൽ പാർപ്പിച്ചു. വാഗ്ദാനം ചെയ്ത ജോലിക്ക് പകരം, അക്ഷയയെ ദിവസ വാടകയ്ക്ക് ഹോം നഴ്‌സായി അറബികളുടെ വീടുകളിലേക്ക് അയക്കാനായിരുന്നു ഏജൻസിയുടെ പദ്ധതിയെന്ന് യുവതി വെളിപ്പെടുത്തി. പാസ്‌പോർട്ട് തിരികെ ചോദിച്ചപ്പോൾ കൂടുതൽ പണം ആവശ്യപ്പെടുകയും കുടുംബാംഗങ്ങളെ ഉൾപ്പെടെ അധിക്ഷേപിച്ച് മാനസികമായി പീഡിപ്പിക്കുകയും ചെയ്തു.

വിവരമറിഞ്ഞ കെ.സി. വേണുഗോപാൽ വിദേശകാര്യ മന്ത്രാലയവുമായും യു.എ.ഇയിലെ ഇന്ത്യൻ എംബസിയുമായും ഉടനടി ബന്ധപ്പെട്ടു. തുടർന്ന് ഒ.ഐ.സി.സി പ്രവർത്തകർ അക്ഷയയെ താമസിപ്പിച്ചിരുന്ന സ്ഥലത്തെത്തി ശ്രീലങ്കൻ സംഘത്തിൽ നിന്നും നാടകീയമായി മോചിപ്പിച്ചു. പാസ്‌പോർട്ട് തിരികെ നൽകാൻ തട്ടിപ്പ് സംഘം വിസമ്മതിച്ചെങ്കിലും, എം.പിയുടെ ആവശ്യപ്രകാരം എംബസി അധികൃതർ നേരിട്ട് ഇടപെട്ട് പാസ്‌പോർട്ട് വാങ്ങി നൽകുകയായിരുന്നു. തട്ടിപ്പ് നടത്തിയ കൊല്ലത്തെ സ്വകാര്യ ഏജൻസിക്കെതിരെ അന്വേഷിച്ച് കർശന നടപടിയെടുക്കാൻ ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്കും (SP) എം.പി നിർദേശം നൽകിയിട്ടുണ്ട്.

തൊഴിൽ തട്ടിപ്പ് സംഘത്തിൽ നിന്ന് മോചിതയായ ശേഷം അക്ഷയ കെ.സി. വേണുഗോപാൽ എം.പിയുമായും സ്വന്തം കുടുംബാംഗങ്ങളുമായും ഫോണിൽ സംസാരിച്ചു. ദുരനുഭവങ്ങൾ ഉണ്ടായെങ്കിലും ഗൾഫിൽ തന്നെ നഴ്‌സിങ് ജോലിയിൽ തുടരാനാണ് തനിക്ക് ആഗ്രഹമെന്ന് അക്ഷയ എം.പിയെ അറിയിച്ചു. തുടർന്ന് ഭാവിയിൽ എന്ത് സഹായത്തിനും തന്നെ നേരിട്ട് ബന്ധപ്പെടാമെന്ന ഉറപ്പും കെ.സി. വേണുഗോപാൽ യുവതിക്ക് നൽകി.

Related articles

See all
Popular News

"അന്നം മുടക്കിയെന്ന് പറഞ്ഞവരുടെ കരണത്തടി ജനുവരിയിലറിയാം"; ആലപ്പുഴയിൽ കമ്മ്യൂണിറ്റി കിച്ചൺ...

Popular News

കുട്ടനാടിന്റെ സൗന്ദര്യം കുറഞ്ഞ ചെലവിൽ ആസ്വദിക്കാം; ജലഗതാഗത വകുപ്പിന്റെ സൺസെറ്റ് ക്രൂയിസ് ബ...

Popular News

തെറ്റുതിരുത്തലല്ല, അജണ്ട മാസപ്പടി പ്രതിരോധം തന്നെ; ആലപ്പുഴയിൽ തന്ത്രം മാറ്റി പിണറായി വിജയൻ

Popular News

ചാമ്പ്യൻസ് ബോട്ട് ലീഗ് ഇനി അന്താരാഷ്ട്ര നിലവാരത്തിലേക്ക്; ജലമേളകൾ വിപുലീകരിക്കുമെന്ന് ആഭ്യ...

Save your stories

Sign in