Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ജർമ്മനിയിലുണ്ടായ തീപിടിത്തത്തിൽ രണ്ട് മലയാളികൾ ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ മരിച്ചു ; റൊമാനിയൻ സ്വദേശി അറസ്റ്റിൽ

ജർമ്മനിയിലുണ്ടായ തീപിടിത്തത്തിൽ രണ്ട് മലയാളികൾ ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ മരിച്ചു ; റൊമാനിയൻ സ്വദേശി അറസ്റ്റിൽ

ജർമ്മനിയിലെ ബോച്ചും നഗരത്തിലുള്ള അപ്പാര്‍ട്ട്മെന്റിലുണ്ടായ ഭീകരമായ തീപിടിത്തത്തിൽ രണ്ട് മലയാളികൾ ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ ദാരുണമായി കൊല്ലപ്പെട്ടു. ഇടുക്കി സ്വദേശിനി നോവ സാബു, കൊല്ലം സ്വദേശിനി അഞ്ജലി എന്നിവരാണ് മരണപ്പെട്ട മലയാളികൾ. സംഭവവുമായി ബന്ധപ്പെട്ട് തീപിടിത്തമുണ്ടായ കെട്ടിടത്തിൽ താമസിക്കുന്ന റൊമാനിയൻ സ്വദേശിയായ 41കാരനെ ജർമ്മൻ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളാണ് അപ്പാര്‍ട്ട്മെന്റിന് ബോധപൂർവ്വം തീവെച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കെട്ടിടത്തിലെ താമസക്കാര്‍ തമ്മിലുണ്ടായ കടുത്ത തര്‍ക്കങ്ങളാണ് പ്രതിയെ ഇത്തരത്തിലുള്ള ക്രൂര കൃത്യത്തിലേക്ക് നയിച്ചതെന്നാണ് ലഭിക്കുന്ന സൂചന. തീപിടിത്തമുണ്ടായ കെട്ടിടത്തിൽ തലേദിവസവും വാക്കേറ്റങ്ങളും പ്രശ്നങ്ങളും ഉണ്ടായതിനെത്തുടർന്ന് പൊലീസ് സ്ഥലത്ത് എത്തിയിരുന്നു. എന്നാൽ അന്ന് ഔദ്യോഗികമായി പരാതി നൽകാൻ താമസക്കാർ തയ്യാറായിരുന്നില്ല. ഇതിനു പിന്നാലെയാണ് കെട്ടിടത്തിൽ വലിയ തോതിൽ തീപിടുത്തം ഉണ്ടായെന്ന വിവരം അധികൃതർക്ക് ലഭിക്കുന്നത്.

വിവരമറിഞ്ഞ ഉടൻ സ്ഥലത്ത് എത്തിയ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥിഗതികൾ നിയന്ത്രണ വിധേയമാക്കാൻ ശ്രമിച്ചെങ്കിലും മൂന്ന് ഇന്ത്യക്കാരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. തീപിടിത്തത്തിനുള്ള കാരണം യാതൊരുവിധ സാങ്കേതിക തകരാറുമല്ലെന്നും പൂർണ്ണമായും മനുഷ്യനിർമ്മിതമാണെന്നും അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക കണ്ടെത്തലിൽ വ്യക്തമായിട്ടുണ്ട്. തുടർന്ന് നടത്തിയ ശക്തമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം കണ്ടെത്താൻ ജർമ്മൻ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Related articles

See all
Popular News

അന്താരാഷ്ട്ര ടി20യിൽ സിക്സുകളുടെ സെഞ്ചുറി പൂർത്തിയാക്കി വെസ്റ്റിൻഡീസിനെതിരെ വെടിക്കെട്ട് ബ...

Popular News

നെടുമ്പാശേരി വാഹനാപകടം: പ്രതി മദ്യപിച്ച മൂന്ന് ബാറുകളുടെ ലൈസൻസ് എക്സൈസ് കമ്മീഷണർ സസ്പെൻഡ്...

Popular News

ക്യാൻസർ അതിജീവിതർക്ക് പിന്തുണയുമായി ഇന്ത്യ പുതിയ ലോക റെക്കോർഡിലേക്ക്; ചെന്നൈയിൽ മെഗാ മുടിദ...

Popular News

ഏഷ്യൻ ഗെയിംസ് താരങ്ങൾക്ക് ആദരം; പോലീസിന് 126 പുതിയ വാഹനങ്ങൾ കൈമാറി ആഭ്യന്തര വകുപ്പ്

Save your stories

Sign in