ലഹരിക്കെതിരെയുള്ള 'ഓപ്പറേഷൻ തൂഫാൻ'; കേരള പോലീസിനും വി.ഡി. സതീശൻ സർക്കാരിനും കൈയടിച്ച് ഉണ്ണി മുകുന്ദൻ!
ലഹരി മാഫിയയ്‌ക്കെതിരായി കേരള പോലീസ് ആരംഭിച്ച ‘ഓപ്പറേഷൻ തൂഫാൻ’ എന്ന കർശനമായ ലഹരിവിരുദ്ധ നടപടിയെ അഭിനന്ദിച്ച് നടൻ ഉണ്ണി മുകുന്ദൻ രംഗത്ത്. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച ദീർഘമായ കുറിപ്പിലാണ് താരം പോലീസിനും സംസ്ഥാന ഭരണകൂടത്തിനും നന്ദി അറിയിച്ചത്. ലഹരി വസ്തുക്കളുടെയും സംഘടിത മയക്കുമരുന്ന് ശൃംഖലകളുടെയും വർദ്ധിച്ചുവരുന്ന ഭീഷണിക്കെതിരെ പെരുമ്പാവൂരിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ശക്തമായ നടപടികൾക്ക് മുഖ്യമന്ത്രി വി.ഡി. സതീശനെയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെയും ഉണ്ണി മുകുന്ദൻ തന്റെ പോസ്റ്റിൽ പ്രത്യേകം എടുത്ത് പറഞ്ഞ് നന്ദി അറിയിച്ചു.
ഏതാനും ദിവസങ്ങൾക്ക് മുൻപ് പെരുമ്പാവൂരിലെ പരസ്യമായ ലഹരി ഉപയോഗം ചൂണ്ടിക്കാണിക്കുന്ന ഒരു വീഡിയോ ഉണ്ണി മുകുന്ദൻ പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. 'പെരുമ്പാവൂർ സ്റ്റോറീസ്' എന്ന ഇൻസ്റ്റാഗ്രാം പേജിൽ വന്ന, പൊതുസ്ഥലത്ത് വെച്ച് ഇതര സംസ്ഥാന യുവാക്കൾ മയക്കുമരുന്ന് കുത്തിവെക്കുന്ന ദൃശ്യങ്ങളായിരുന്നു ഇത്. ഈ വീഡിയോ കേരള പോലീസിനെ ടാഗ് ചെയ്തുകൊണ്ട് താരം പങ്കുവെച്ചതിന് പിന്നാലെ, മണിക്കൂറുകൾക്കകം തന്നെ ലഹരി ഉപയോഗിച്ചവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പോലീസിന്റെയും ഐ.ടി. സെല്ലിന്റെയും ഈ അതിവേഗ പ്രതികരണത്തെയും ആദ്യ അറസ്റ്റിന് ശേഷവും മയക്കുമരുന്നിനെതിരെയുള്ള വേട്ട തുടരാനുള്ള അവരുടെ നിശ്ചയദാർഢ്യത്തെയും താരം പ്രശംസിച്ചു.
ഇവിടുത്തെ യഥാർത്ഥ സാഹചര്യം ദൃശ്യങ്ങളിലാക്കി പുറത്തുകൊണ്ടുവന്ന ധീരരായ ആ ചെറുപ്പക്കാരെയും, സോഷ്യൽ മീഡിയയെ പൊതുനന്മയ്ക്കായി ഉപയോഗിച്ചതിനെ മുൻനിർത്തി ഉണ്ണി മുകുന്ദൻ അഭിനന്ദിച്ചു. "സമൂഹത്തിൽ മാറ്റം കൊണ്ടുവരാൻ ഒരു വ്യക്തിക്ക് എന്ത് ചെയ്യാൻ കഴിയും എന്ന് നമ്മൾ പലപ്പോഴും സ്വയം ചോദിക്കാറുണ്ട്. എന്റെ ഉത്തരം ലളിതമാണ്: ആ ഒരു വ്യക്തി നിങ്ങളാവുക, നടപടിയെടുക്കുക," എന്ന് താരം കുറിച്ചു. ഒരു പ്രശ്നം ശ്രദ്ധയിൽപ്പെടുത്തുമ്പോൾ സർക്കാർ ജനങ്ങൾക്കൊപ്പം നിൽക്കുന്നത് പൗരന്മാർക്ക് വലിയ ആശ്വാസമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒപ്പം, ഈ ലഹരിവിരുദ്ധ പോരാട്ടത്തിൽ മികച്ച നേതൃത്വപാടവവും പ്രതിബന്ധതയും കാണിച്ച പോലീസ് ഉദ്യോഗസ്ഥനായ ശ്രീ ഹാർദിക് മീനയ്ക്കും കേരള പോലീസ് വകുപ്പിന് മുഴുവനായും ഉണ്ണി മുകുന്ദൻ തന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി. ഉത്തരവാദിത്തമുള്ള പൗരന്മാരും നിയമപാലകരും സർക്കാരും ഒരൊറ്റ ലക്ഷ്യത്തോടെ ഒന്നിച്ച് പ്രവർത്തിക്കുമ്പോൾ അർത്ഥവത്തായ മാറ്റം സാധ്യമാണെന്ന ഓർമ്മപ്പെടുത്തലോടെയാണ് താരം കുറിപ്പ് അവസാനിപ്പിക്കുന്നത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.