ഐ.എ.എസ് തലപ്പത്ത് വന്‍ അഴിച്ചുപണി: ഡോ. ബി. അശോക് ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, പ്രശാന്ത് കായിക വകുപ്പില്‍, 47 പേര്‍ക്ക് മാറ്റം
തിരുവനന്തപുരം: സംസ്ഥാനത്തെ ഐ.എ.എസ് തലപ്പത്ത് വന്‍ അഴിച്ചുപണി നടത്തിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. ഭരണനിര്‍വഹണം സുഗമമാക്കുന്നതിന്റെ ഭാഗമായി മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ചുമതലകളിലാണ് വന്‍ അഴിച്ചുപണി നടത്തിയത്. സസ്‌പെന്‍ഷനിലായിരുന്ന ഡോ. ബി. അശോക്, എന്‍. പ്രശാന്ത് എന്നിവരെ സര്‍വീസില്‍ തിരിച്ചെടുത്തതാണ് ഉത്തരവിലെ പ്രധാന സവിശേഷത. കെ.എസ്.ഇ.ബി ഉള്‍പ്പെടെയുള്ള തന്ത്രപ്രധാന വകുപ്പുകളുടെ തലപ്പത്തും വലിയ മാറ്റങ്ങളുണ്ട്.
ഭരണപരമായ കാര്യക്ഷമതയ്ക്കായി ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ (സെലക്ഷന്‍ ഗ്രേഡ്), തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ (ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഗ്രേഡ്) എന്നീ രണ്ട് എക്‌സ്-കേഡര്‍ തസ്തികകള്‍ ഒരു വര്‍ഷത്തേക്ക് സര്‍ക്കാര്‍ പുതുതായി സൃഷ്ടിച്ചിട്ടുണ്ട്. എച്ച്. ദിനേശനെ പുതിയ ലാന്‍ഡ് റവന്യൂ കമ്മീഷണറായും നിയമിച്ചു.
പ്രധാന നിയമനങ്ങള്‍ ഇങ്ങനെ:
തിരിച്ചെത്തിയവര്‍ക്ക് പുതിയ പദവി: സര്‍വീസില്‍ തിരിച്ചെത്തിയ ഡോ. ബി. അശോകിനെ ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും ???. പ്രശാന്തിനെ കായിക വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയായും നിയമിച്ചു. പ്രശാന്തിന് യുവജനക്ഷേമം, മൃഗശാല, മ്യൂസിയം, പുരാവസ്തു വകുപ്പുകളുടെ അധിക ചുമതലയുമുണ്ട്.
കെ.എസ്.ഇ.ബിക്ക് പുതിയ അമരക്കാരന്‍: മിന്‍ഹാജ് ആലത്തെ കൃഷി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി മാറ്റി. പകരം എം.ജി. രാജമാണിക്യമാണ് പുതിയ കെ.എസ്.ഇ.ബി സി.എം.ഡി. ഊര്‍ജ്ജം, പരിസ്ഥിതി, പാര്‍ലമെന്ററി കാര്യ വകുപ്പുകളുടെ ചുമതലയും ഇദ്ദേഹത്തിനാണ്.
ആരോഗ്യ വകുപ്പ്: ഡോ. രാജന്‍ എന്‍. ഖോബ്രഗഡെയെ സാംസ്‌കാരികം, ഉദ്യോഗസ്ഥ ഭരണപരിഷ്‌കാരം എന്നിവയില്‍ നിന്ന് ഒഴിവാക്കി ആരോഗ്യ-ആയുഷ് വകുപ്പുകളില്‍ നിലനിര്‍ത്തി. ഡോ. ഷര്‍മിള മേരി ജോസഫാണ് പുതിയ ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി (ഭക്ഷ്യ-സിവില്‍ സപ്ലൈസ് അധിക ചുമതല). പഠനാവധി കഴിഞ്ഞ് തിരിച്ചെത്തിയ ഡോ. രേണു രാജിനെ ആരോഗ്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറിയായി നിയമിച്ചു.
മറ്റ് പ്രധാന മാറ്റങ്ങള്‍: ടി.വി. അനുപമ പുതിയ ഗതാഗത വകുപ്പ് സെക്രട്ടറി (മെട്രോ റെയില്‍, എയര്‍പോര്‍ട്ട് ചുമതല). ദിവ്യ എസ്. അയ്യര്‍ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടറാകും. ശ്രീധന്യ സുരേഷാണ് പുതിയ ഫുഡ് സേഫ്റ്റി കമ്മീഷണര്‍. കെ.ആര്‍. ജ്യോതിലാലിന് പ്ലാനിംഗ് ബോര്‍ഡ് മെമ്പര്‍ സെക്രട്ടറിയുടെ അധിക ചുമതല നല്‍കി.
ചുമതല മാറ്റം ലഭിച്ച മറ്റ് പ്രമുഖ ഉദ്യോഗസ്ഥര്‍:
ബിശ്വനാഥ് സിന്‍ഹ: ആഭ്യന്തരം-വിജിലന്‍സ് (കയര്‍ വികസനം, ഹൗസിങ് അധിക ചുമതല).
ഡോ. രത്തന്‍ യു. ഖേല്‍ക്കര്‍: മുഖ്യമന്ത്രിയുടെ സെക്രട്ടറി (തീരദേശ ഷിപ്പിങ്, ഐ.പി.ആര്‍.ഡി അധിക ചുമതല).
ബിജു കെ: വനം-വന്യജീവി വകുപ്പ് സെക്രട്ടറി.
ജീവന്‍ ബാബു കെ: റവന്യൂ-ദുരന്ത നിവാരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി.
സുഹാസ് എസ്: ജലവിഭവ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി (വയനാട് ടൗണ്‍ഷിപ്പ് സ്‌പെഷ്യല്‍ ഓഫീസര്‍ ചുമതലയില്‍ തുടരും).
ഡോ. അദീല അബ്ദുല്ല: പൊതുമരാമത്ത് വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി.
ഷാനവാസ് എസ്: തദ്ദേശ സ്വയംഭരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി.
ഡോ. ഡി. സജിത് ബാബു: പൊതുവിദ്യാഭ്യാസ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി (ന്യൂനപക്ഷ ക്ഷേമം അധിക ചുമതല).
അഞ്ജന എം: ടൂറിസം ഡയറക്ടര്‍ക്ക് സാംസ്‌കാരികം, നോര്‍ക്ക സ്‌പെഷ്യല്‍ സെക്രട്ടറി ചുമതല കൂടി.
അഫ്‌സാന പര്‍വീണ്‍: കോളജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍.
ജെറോമിക് ജോര്‍ജ്: ധനകാര്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറി (വിഴിഞ്ഞം പോര്‍ട്ട് എം.ഡി, മാരിടൈം ബോര്‍ഡ് സി.ഇ.ഒ ചുമതലകള്‍).
ആസിഫ് കെ. യൂസഫ്: നോര്‍ക്ക ഡയറക്ടര്‍ & നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഓ.
സ്‌നേഹില്‍ കുമാര്‍ സിംഗ്: പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ (DGE).
പ്രേം കൃഷ്ണന്‍ എസ്: സഹകരണ സംഘം രജിസ്ട്രാര്‍.
അനു എസ്. നായര്‍: നാഷണല്‍ ഹെല്‍ത്ത് മിഷന്‍ (NHM) സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍.
ഹര്‍ഷില്‍ ആര്‍. മീന: കെ.റ്റി.ഡി.സി (KTDC) എം.ഡി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.